ഝാര്‍ഖണ്ഡിലുള്ള റിഹാനയുടെ കമ്പനിയില്‍ ബാലവേല നടക്കുന്നു; കര്‍ഷക സമരത്തിനു പിന്തുണയുമായെത്തിയ പോപ് ഗായികയുടെ ബ്രാന്‍ഡിനെതിരെ പരാതിയുമായി എന്‍ജിഒ
Feb 7, 2021, 12:05 IST
റാഞ്ചി: (www.kvartha.com 07.02.2021) കര്‍ഷക സമരത്തിനു പിന്തുണയുമായെത്തിയ പോപ് ഗായിക റിഹാനയുടെ കമ്പനിയില്‍ ബാലവേല നടക്കുന്നുവെന്ന് പരാതി. റിഹാനയുടെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡിനെതിരെ പരാതിയുമായിഎത്തിയിരുക്കുകയാണ് എന്‍ജിഒ. നാഷണല്‍ കമീഷന്‍ ഫോര്‍ പ്രൊടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് എന്ന എന്‍ജിഒ ആണ് ഝാര്‍ഖണ്ഡിലുള്ള ഫെന്റി ബ്യൂടി എന്ന കമ്പനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് എന്‍ജിഓയുടെ ആവശ്യം.
നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നല്‍കിയാണ് റിഹാന കര്‍ഷക സമരത്തിന്റെ ചിത്രം പങ്കുവച്ചത്. കര്‍ഷക സമരത്തെ തുടര്‍ന്ന് ഡെല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയെന്ന വാര്‍ത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്‌സുള്ള റിഹാനയുടെ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്.
ഇതിനു പിന്നാലെ ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബര്‍ഗ്, മുന്‍ പോണ്‍ താരം മിയ ഖലീഫ, അമേരികന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ്, അമേരികന്‍ വ്‌ലോഗര്‍ അലാന്‍ഡ കെര്‍ണി, യൂട്യൂബര്‍ ലിലി സിംഗ് തുടങ്ങിയവര്‍ പിന്നീട് കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ റിഹാനയ്ക്കും ഗ്രെറ്റക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.