മോഹന്‍ ലാലിനും ദിലീപിനും പിന്നാലെ ഗണേഷിന് പിന്തുണയുമായി നിവിന്‍ പോളിയും

 


തിരുവനന്തപുരം: (www.kvartha.com 14.05.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന കെ.ബി.ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ചലച്ചിത്ര നടന്‍ നിവിന്‍ പോളി വിഡിയോ പോസ്റ്റ് ചെയ്തു.

ഫെയ്‌സ്ബുക്കിലാണ് നിവിന്റെ വോട്ട് അഭ്യര്‍ഥന. ഗണേഷിന് പിന്തുണ തേടി പത്തനാപുരത്തെത്തിയ മോഹന്‍ ലാലിന്റെ നടപടി ചലച്ചിത്ര ലോകത്ത് സമ്മിശ്ര പ്രതികരണമുണ്ടാക്കിയതിന് പിന്നാലെ ഗണേഷിനുവേണ്ടി വോട്ടുതേടി ദിലീപും മണ്ഡലത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന് വോട്ടു ചെയ്യാനുള്ള അഭ്യര്‍ഥനയുമായി നിവിന്‍ പോളി വിഡിയോ പോസ്റ്റ് ചെയ്തത്.

മോഹന്‍ ലാലിനും ദിലീപിനും പിന്നാലെ ഗണേഷിന് പിന്തുണയുമായി നിവിന്‍ പോളിയും
പത്തനാപുരത്ത് വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും ചില തിരക്കുകള്‍ കാരണം അത് സാധിച്ചില്ലെന്നുമുള്ള ആമുഖത്തോടെയാണ് നിവിന്റെ വിഡിയോ തുടങ്ങുന്നത്. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനെ വോട്ടു ചെയ്തു വിജയിപ്പിക്കാനുള്ള നിവിന്‍ പോളിയുടെ അഭ്യര്‍ഥനയോടെയാണ് വിഡിയോ അവസാനിക്കുന്നത്.

Keywords: Thiruvananthapuram, Kerala, Assembly Election, Election-2016, Pathanapuram, Ganesh Kumar, Mohanlal, Dileep, Nivin Pauly, Video, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia