റാണി പത്മിനി ചരിത്രത്തിലെ വെറുമൊരു അദ്ധ്യായമല്ല, അഹങ്കരിക്കേണ്ട വിഷയമെന്ന് വസുന്ധര രാജെ; പത്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല

 


മുംബൈ: (www.kvartha.com 09.01.2018) സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രമായ പത്മാവത് ജനുവരി 25ന് ഇന്ത്യയിലെ തീയേറ്ററുകളില്‍ എത്തും. എന്നാല്‍ രാജസ്ഥാനില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി വസുന്ധര രാജെ. 1540കളില്‍ ജീവിച്ചിരുന്ന മാലിക് മുഹമ്മദ് ജയാസിയുടെ കവിതയിലെ കഥാപാത്രമാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാലി ഈ കഥയെ പശ്ചാത്തലമാക്കി എടുത്ത ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് രജപുത്ര കര്‍ണി സേനയും വലതുപക്ഷ ഹിന്ദു സംഘടനകളും.

അനുരഞ്ജനത്തിന്റെ ഭാഗമായി ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കി. കുറേ ഭാഗങ്ങളും സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്നും മുറിച്ചുമാറ്റി. എന്നാല്‍ എന്തുതന്നെയായാലും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രജപുത്ര സമുദായം.

റാണി പത്മിനി ചരിത്രത്തിലെ വെറുമൊരു അദ്ധ്യായമല്ല, അഹങ്കരിക്കേണ്ട വിഷയമെന്ന് വസുന്ധര രാജെ; പത്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല

ജനുവരി 25ന് ചിത്രം രാജസ്ഥാനിലെ തീയേറ്ററുകളില്‍ എത്തില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ വ്യക്തമാക്കി.

റാണി പത്മിനി ചെയ്ത ത്യാഗം അഹങ്കരിക്കേണ്ട വിഷയമാണെന്നും അത് ചരിത്രത്തിലെ കേവലമൊരു അദ്ധ്യായമല്ലെന്നും രാജെ പറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയയും ചിത്രത്തിനെതിരെ പ്രസ്താവനയിറക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Rajasthan Chief Minister Vasundhara Raje on January 8 announced that the film in question will not release in the state on January 25.

Keywords: Padmavati, Padmavat, padmavat release date, Vasundhara Raje, Rajasthan ,Indian Royals, Rajputs, Deepika Padukone, Sanjay Leela Bhansali, Shahid Kapoor, Ranveer Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia