Parenting | 'ഞാന്‍ തോറ്റു; ഏത് കാലത്താണ് ഇവന്റെ തലയില്‍ ബുദ്ധി ഉദിക്കുക'; രക്ഷിതാക്കളെ, നിങ്ങളറിയണം ഇക്കാര്യങ്ങള്‍

 


-ആഇശത് ജുവൈരിയ്യ

(www.kvartha.com)
'ഇവന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ല, എത്ര പറഞ്ഞാലും ഇവന്റെ തലയില്‍ ഒന്നും കയറൂല, എത്ര തവണ പറഞ്ഞതാ, പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്ത സ്ഥലത്ത് കൊണ്ട് വെക്കണമെന്ന്, ഇവന്‍ നന്നാവൂല', മിക്ക രക്ഷിതാക്കള്‍ക്കും മക്കളെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളമാണ് എന്നും.
            
Parenting | 'ഞാന്‍ തോറ്റു; ഏത് കാലത്താണ് ഇവന്റെ തലയില്‍ ബുദ്ധി ഉദിക്കുക'; രക്ഷിതാക്കളെ, നിങ്ങളറിയണം ഇക്കാര്യങ്ങള്‍

'തൊണ്ട കീറി കീറി ഞാന്‍ മരിക്കും എന്നല്ലാതെ ഇവന് എന്നാണ് ബുദ്ധി ഉദിക്കുക, ഏത് കാര്യത്തിലും ഇവന്‍ ഇങ്ങനെ ആണ്, സ്‌കൂളില്‍ പഠന സാമഗ്രികള്‍ മറന്നു വരിക, ടീച്ചര്‍ പറയുന്നത് ശ്രദ്ധിക്കില്ല, പഠിക്കില്ല അനുസരിക്കില്ല. ഇവനെ എനിക്ക് മടുത്തു' എന്ന രീതിയില്‍ മക്കളെക്കുറിച്ചു അവരുടെ മുമ്പില്‍ വെച്ച് തന്നെ മറ്റുള്ളവരോട് കുറ്റപ്പെടുത്തി സംസാരിക്കുന്ന രക്ഷിതാക്കളുമുണ്ട്.

ഇത് കൊണ്ട് ആകെയുള്ള ഒരു ഗുണം രക്ഷിതാക്കള്‍ക്ക് കുട്ടികളോട് തോന്നിയ ദേഷ്യത്തിന് ഒരു ആശ്വാസം ലഭിക്കുന്നുണ്ട് എന്നതാണ്. മുമ്പെപ്പോഴോ മാര്‍ക്ക് കുറഞ്ഞതിനും, പേന പോലുള്ളവ കളഞ്ഞു പോയതിനും, പറഞ്ഞത് അനുസരിക്കാത്തതിനും ഒക്കെ രക്ഷിതാക്കളുടെ മനസില്‍ നുരഞ്ഞു പൊന്തിയ ഈര്‍ഷ്യതക്ക് ഒരു താല്‍ക്കാലിക ശമനം ലഭിക്കുന്നു എന്ന് മാത്രം. ഇങ്ങനെയുള്ള സംസാരം കൊണ്ട് മക്കള്‍ക്ക് യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. മാത്രമല്ല താന്‍ ഒന്നിനും കൊള്ളാത്തവന്‍ ആണെന്ന് കുട്ടികള്‍ സ്വയം വിലയിരുത്തുകയും ചെയ്യും.
             
Parenting | 'ഞാന്‍ തോറ്റു; ഏത് കാലത്താണ് ഇവന്റെ തലയില്‍ ബുദ്ധി ഉദിക്കുക'; രക്ഷിതാക്കളെ, നിങ്ങളറിയണം ഇക്കാര്യങ്ങള്‍

അതവരുടെ ആത്മവിശ്വാസം തകര്‍ക്കും. കുട്ടികള്‍ക്ക് മാതാപിതാക്കളോട് മനസില്‍ അകല്‍ച്ച രൂപപ്പെടും. ഇടക്കിടെയുള്ള ശകാരവാക്കുകള്‍ കൊണ്ട് ഉപദേശങ്ങള്‍ സ്വീകരിക്കാനോ രക്ഷിതാക്കളെ അനുസരിക്കാനോ ഉള്ള താല്‍പര്യം കുട്ടികളില്‍ കുറഞ്ഞു വരും. അനുസരണക്കേട് വര്‍ധിക്കും. രക്ഷിതാക്കള്‍ കൂടുതല്‍ കര്‍ശനമായ ശിക്ഷാമുറകളിലേക്ക് ചുവടു മാറ്റും. പക്ഷെ റിസള്‍ട്ട് പ്രതീക്ഷക്കു നേര്‍വിപരീതമായിരിക്കുമെന്ന് മാത്രം.

കുട്ടികള്‍ കാണിക്കുന്ന ഏതൊരു സ്വഭാവവൈകല്യത്തിനും കാരണങ്ങള്‍ ഉണ്ടാകും. അത് കണ്ടെത്താന്‍ കാലേക്കൂട്ടി തന്നെ പ്രൊഫഷണല്‍ സഹായം തേടലാണ് അഭികാമ്യം. കുട്ടികള്‍ വ്യത്യസ്തരാണ് എന്ന ബോധമാണ് ആദ്യം രക്ഷിതാക്കളില്‍ ഉണ്ടാകേണ്ടത്. എല്ലാ കുട്ടികള്‍ക്കും ഒരേ കഴിവുകളാവില്ല ഉണ്ടാവുക. ഓരോരുത്തരിലെയും അഭിരുചികളും വാസനകളും തിരിച്ചറിഞ്ഞ് ഇടപെടണം. ഇവിടെ കുട്ടികള്‍ക്കു ശകാരമോ ശിക്ഷയോ അല്ല ആവശ്യം. സ്നേഹവും, ക്ഷമാപൂര്‍വവുമുള്ള ഇടപെടലും കൊണ്ടേ കുട്ടികളെ മാറ്റിയെടുക്കാന്‍ പറ്റൂ. ADHD ഉള്ള കുട്ടികളെ നേരത്തെ തന്നെ മനസിലാക്കിയാല്‍ അവരുടെ ശ്രദ്ധക്കുറവും മറ്റനുബന്ധ പ്രശ്നങ്ങളുമൊക്കെ മാറ്റിയെടുക്കാന്‍ എളുപ്പമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ്.

(ബിഎസ്സി സൈകോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ലേഖിക)

Keywords:  Article, Parents, Story, Family, Entertainment, Children, Positive Parenting Tips.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia