പരിണീതിക്ക് ബയോപിക്കില്‍ ആഗ്രഹം

 


(www.kvartha.com 15.02.2016) ഒന്നു ചികഞ്ഞു നോക്കിയാല്‍ അധികം സിനിമകളിലൊന്നും പരിണീതി ചോപ്ര അഭിനയിച്ചിട്ടില്ല. വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് മുഖം കാണിച്ചിട്ടുള്ളത്. ഇവയില്‍ ഏതൊക്കെ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ ഹിറ്റായിട്ടുണ്ടെന്നു ചോദിച്ചാല്‍ പരിണീതിയും കൈമലര്‍ത്തും, ഇത്രയൊക്കയേ ഉള്ളൂ പരിണീതി ചോപ്ര.

എന്നാല്‍ വാര്‍ത്ത സൃഷ്ടിക്കുന്ന കാര്യത്തില്‍ പരിണീതി എല്ലാവരെക്കാളും മുന്നിലാണ്. വിവാദങ്ങളായാലും മണ്ടത്തരമായാലും പരിണീതി മാധ്യമത്താളുകളില്‍ നിറഞ്ഞുനില്‍ക്കും. ഒരു ബയോപിക്കില്‍ അഭിനയിക്കണമെന്നാണ് പരിണീതിയുടെ പുതിയ ആഗ്രഹം. ഏതെങ്കിലും വ്യക്തിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട്. മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള നല്ല മാര്‍ഗമാണ് ബയോപിക്കുകള്‍.

പരിണീതിക്ക് ബയോപിക്കില്‍ ആഗ്രഹം
പ്രമുഖ വ്യക്തികളുടെ ജീവിതം ജനത്തിനു മനസിലാക്കി കൊടുക്കാന്‍ ഇവയ്ക്ക് കഴിയുന്നു. മികച്ചൊരു ബയോപിക്ക് ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും പരിണീതി പറയുന്നു. പുതുമുഖമായ അക്ഷയ് റോയ്‌ക്കൊപ്പം അഭിനയിച്ച മേരി പ്യാരി ബിന്ദുവാണ് ഇനി പുറത്തിറങ്ങാ്യൂുള്ള പരിണീതി ചിത്രം. നിരവധി ബയോപിക്കുകളാണ് ബോളിവുഡില്‍ റീലീസ് ചെയ്യാന്‍ തയാറായി ഇരിക്കുന്നത്. ക്രിക്കറ്റ് കളിക്കാരായ മഹേന്ദ്ര സിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ ജീവിതം വെള്ളിത്തിരയില്‍ ഉടന്‍ എത്തും.
       

SUMMARY: Actress Parineeti Chopra says she wants to be a part of a biopic. Asked if she would like to act in a biopic, Parineeti told. “Of course, I would like to be a part of a biopic. It is a great idea and if the person is inspirational, I would love to (be a part)…
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia