പരിണീതിയുടെ ഓസ്‌ട്രേലിയന്‍ ടൂര്‍

 


(www.kvartha.com 25.02.2016) പറഞ്ഞുവരുമ്പോള്‍ ബോളിവുഡില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ക്രെഡിറ്റിലുള്ളൂ. അഭിനയിച്ച ചിത്രങ്ങളൊന്നുമത്ര ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല. എന്നിട്ടും പരിണീതി ചോപ്ര അന്നും ഇന്നും ന്യൂസ് സെന്‍സേഷനാണ്. പരിണീതി ഷോപ്പിങ്ങിനു പോയാലും വിനോദയാത്ര പോയാലും അതൊക്കെ മാധ്യമങ്ങളില്‍ ചൂടുള്ള വാര്‍ത്തയാണ്.

ഇപ്പോഴത്തെ ചൂടന്‍ സംസാരം പരിണീതിയുടെ ഓസ്‌ട്രേലിയന്‍ യാത്രയാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മേരി പ്യാരി ബിന്ദു എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലായിരുന്നു പരിണീതി. ഇതിനിടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ടൂറിസം അംബാസിഡറായി പരിണീതിയെ തെരഞ്ഞെടുത്തു. ഇതോടെ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുംമുന്‍പ് ഒരു ചെയ്ഞ്ചായിക്കോട്ടെയെന്നു കരുതി താരം നേരേ ഓസ്‌ട്രേലിയയ്ക്ക് വച്ചുപിടിച്ചു.

ഓസ്‌ട്രേലിയയുടെ രുചിവൈവിധ്യങ്ങള്‍ പരിശീലിച്ചും, സ്‌കൂബ ഡൈവിങ്ങും, വാട്ടര്‍ ഡൈവിങ്ങുമൊക്കെ ആസ്വദിച്ചും താരം ഓസ്‌ട്രേലിയന്‍ ലൈഫ് ആഘോഷിക്കുകയാണ്. ഇതിന്റെയൊക്കെ ചിത്രങ്ങളും പരിണീതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും മനോഹരമായ പവിഴ ദ്വീപായ ഗ്രെയ്റ്റ് ബാരിയര്‍ റീഫില്‍ നിന്നുള്ള ചിത്രങ്ങളൊക്കെ അതിമനോഹരമാണ്. 

തന്റെ 14 വര്‍ഷത്തെ സ്വപ്നമാണിതെന്നും പരിണീതി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും താരത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
         
പരിണീതിയുടെ ഓസ്‌ട്രേലിയന്‍ ടൂര്‍

SUMMARY: The bubbly and ravishing Bollywood actress, Parineeti Chopra has taken time out to visit the beautiful locales of Australia. Parineeti is off to an exploration in Great Barrier Reef. Great Barrier Reef is a coral reef in Queensland, Australia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia