Nayan-Vicky Wedding | നയന്‍സ്- വിക്കി വിവാഹത്തിലെ അതിഥികള്‍ക്ക് നവ്യാനുഭവമായി കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട്; ഇളനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വയും; സ്റ്റാറായി ചക്ക ബിരിയാണി

ചെന്നൈ:  (www.kvartha.com)  ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നയന്‍ താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി. 
തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധമായ മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് ഹോടെലില്‍ വച്ചായിരുന്നു താരമാംഗല്യം നടന്നത്. 

വിവാഹചടങ്ങില്‍ ഇന്‍ഡ്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളായ രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‌യും മണി രത്‌നവും ആറ്റ്‌ലിയും തുടങ്ങി പലരും എത്തി. ഇപ്പോഴിതാ താരവിവാഹത്തിലെ പകിട്ടേറിയ വിരുന്നുമേശയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ചയാവുന്നത്. 

Nayan-Vicky Wedding | നയന്‍സ്- വിക്കി വിവാഹത്തിലെ അതിഥികള്‍ക്ക് നവ്യാനുഭവമായി കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട്; ഇളനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വയും; സ്റ്റാറായി ചക്ക ബിരിയാണി

വെജിറ്റേറിയന്‍ ഭക്ഷണമാണ് നയന്‍സും വിക്കിയും അതിഥികള്‍ക്കായി തെരഞ്ഞെടുത്തത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സദ്യവട്ടങ്ങളില്‍ കാണുന്ന പരമ്പരാഗത വിഭവങ്ങളും ന്യൂജെന്‍ വെജിറ്റേറിയന്‍ ഇനങ്ങളും തീന്‍മേശയില്‍ ഇടംപിടിച്ചിരുന്നു. ബുഫേ സൗകര്യവും വര്‍ണാഭമായ തീന്‍മേശകളില്‍ ചുറ്റും ഇരുന്ന് കഴിക്കാനും കഴിയുന്ന രീതിയിലായിരുന്നു വിരുന്ന് സല്‍ക്കാരം. 

കൊതിയൂറും ചക്കബിരിയാണി ആയിരുന്നു ഭക്ഷണവിഭവങ്ങളിലെ സ്റ്റാര്‍. വ്യത്യസ്ഥമായ ചക്ക ബിരിയാണി മുതല്‍ അവിയല്‍ വരെ നീളുന്നു പട്ടിക. അവിയല്‍, പരിപ്പ് കറി, ബീന്‍സ് തോരന്‍, കാരറ്റ് തോരന്‍, രസം, ഇളനീര്‍ പായസം എന്നിവ തയാറാക്കിയിരുന്നത് പൂര്‍ണമായും കേരള സ്‌റ്റൈലില്‍. 

Nayan-Vicky Wedding | നയന്‍സ്- വിക്കി വിവാഹത്തിലെ അതിഥികള്‍ക്ക് നവ്യാനുഭവമായി കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട്; ഇളനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വയും; സ്റ്റാറായി ചക്ക ബിരിയാണി

തമിഴ്‌നാടിന്റെ തനത് ശൈലിയിലുള്ള സാമ്പാര്‍ സാദവും, തൈര് സാദവും ഉണ്ടായിരുന്നു. തനത് പൊന്നി അരിയിലുള്ള ചോറാണ് തയാറാക്കിയിരുന്നത്. 

ഉത്തരേന്‍ഡ്യന്‍ ശൈലിയിലുള്ള പനീര്‍ -പട്ടാണി കറിയും സ്‌പൈസിയായ കിഴങ്ങ് വറുവലും വിഭവങ്ങളില്‍ വേറിട്ട് നിന്നു. തമിഴ് ശൈലിയുള്ള മോര് കുഴമ്പും, ചെപ്പ കിഴങ്ങ് പുളി കുഴമ്പ്, പൂണ്ടു മുളകുരസം എന്നിവയും വിരുന്നിന് എത്തിയവരുടെ മനം കവര്‍ന്നു. 

Nayan-Vicky Wedding | നയന്‍സ്- വിക്കി വിവാഹത്തിലെ അതിഥികള്‍ക്ക് നവ്യാനുഭവമായി കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട്; ഇളനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വയും; സ്റ്റാറായി ചക്ക ബിരിയാണി

വെജിറ്റബിള്‍ റായിത്ത, ഉഴുന്നുവട, പപ്പടം, നെല്ലിക്ക അച്ചാര്‍ വരെ വിഭവങ്ങളില്‍ ഇടം പിടിച്ചിരുന്നു. തീര്‍ന്നില്ല, ഇളനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. 

ചെന്നൈ കേന്ദ്രീകരിച്ച് പഞ്ചനക്ഷത്ര നിലവാരമുള്ള ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായ കാറ്ററിംഗ് സര്‍വീസാണ് വിഭവങ്ങള്‍ ഒരുക്കിയത്. 

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ആരോഗ്യകരവും ഏറ്റവും സ്വാദിഷ്ടവുമായ വിഭവങ്ങളാണ് വിവാഹസ്തകാരത്തിന് ഉണ്ടാവുക എന്ന് വിഘ്‌നേഷ് ശിവന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. 

Keywords:  News,National,India,chennai,Entertainment,Nayan Thara,Actress, Marriage,Trending,Top-Headlines,Social-Media,Food, Payasam, Mock meat, Aviyal: Here's a peek at the lunch menu at Vignesh Shivan, Nayanthara's wedding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia