പ്രത്യൂഷ ബാനര്‍ജിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 25 ലക്ഷം രൂപ കാണാതായി

 


മുംബൈ: (www.kvartha.com 09.04.2016) സീരിയല്‍ നടി പ്രത്യൂഷ ബാനര്‍ജിയുടെ ആത്മഹത്യ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. പ്രത്യൂഷയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 25 ലക്ഷം രൂപ പിന്‍ വലിച്ചതായി പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തി. ഇക്കഴിഞ്ഞ നവംബറിലാണ് ഈ തുക പിന്‍ വലിച്ചിരിക്കുന്നത്. എന്നാലിത് എന്ത് ആവശ്യത്തിന് വേണ്ടിയാണെന്ന് വ്യക്തമല്ല.

പ്രത്യൂഷയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വന്‍ തുക പിന്‍ വലിച്ചതായി നേരത്തേ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ തുക പ്രത്യൂഷയുടെ കാമുകന്‍ രാഹുല്‍ രാജ് തട്ടിയെടുത്തുവെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ബിഗ് ബോസ്, പവര്‍ കപ്പിള്‍ തുടങ്ങിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്താണ് പ്രത്യൂഷ ഈ പണം സമ്പാദിച്ചത്. ഈ പരിപാടികളി രാഹുല്‍ രാജും പങ്കാളിയായിരുന്നു. ഈ പണം ആരുടെ കൈയ്യിലെത്തിയെന്ന് കണ്ടെത്താനാണ് ഇപ്പോള്‍ പോലീസ് ശ്രമിക്കുന്നത്.

പ്രത്യൂഷയുടെ ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ കൈവശം സൂക്ഷിച്ചിരുന്നത് രാഹുലാണെന്നും റിപോര്‍ട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് കണ്ടീവലിയിലെ ഫ്‌ലാറ്റില്‍ പ്രത്യൂഷ തൂങ്ങിമരിച്ചത്. കാമുകന്‍ രാഹുലിനെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രത്യൂഷ ബാനര്‍ജിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 25 ലക്ഷം രൂപ കാണാതായി


SUMMARY: It's fast turning into an episode on Crime Patrol! Now, police are on a hunt to track down the missing 24 lakhs from Pratyusha Banerjee's bank account. After her parents claimed that the big amount was withdrawn from the slain actress' account in November last year, police began investigating into the finances of Pratyusha and her boyfriend Rahul Raj Singh. According to police sources, Pratyusha's bank balance is zero now and the trail of money is not known to them.

Keywords: Pratyusha Banerjee, Rahul Raj Singh, Suicide, Love,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia