Release | കൗതുകമുണര്‍ത്തി 'പ്രാവിന്‍കൂട് ഷാപ്പ്'; സെക്കന്‍ഡ് ലുക്ക് ശ്രദ്ധ നേടുന്നു

 
Basil Joseph and Soubin Shahir movie Pravinkoodu Shappu second look
Basil Joseph and Soubin Shahir movie Pravinkoodu Shappu second look

Image Credit: Facebook/Basil Joseph

● ചിത്രം ഉടന്‍ തിയറ്റുകളില്‍ എത്തും. 
● സംവിധാനം നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍.
● ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. 

കൊച്ചി: (KVARTHA) ബ്ലോക് ബസ്റ്റര്‍ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ വന്‍ വിജയത്തിനുശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'പ്രാവിന്‍കൂട് ഷാപ്പ്'. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്കും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. 

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും ആണ് പോസ്റ്ററിലുള്ളത്. മരക്കൊമ്പില്‍ ഒരു പ്രാവിരിക്കുന്ന ആകൃതിയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്റുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. 

അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം എറണാകുളത്തും തൃശ്ശൂരുമായാണ് ചിത്രീകരിച്ചത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനെയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പൊലീസുകാരനായി ബേസിലിനെയും കാണിച്ചുള്ളതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.  

ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

#pravinkoodushop #malayalammovies #soubin #basiljoseph #chembanvinodjose #mollywood #newmalayalammovie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia