പ്രീതി സിന്റ അമേരിക്കക്കാരനെ വിവാഹം കഴിക്കുന്നു

 


(www.kvartha.com 20.02.2016)  പ്രീതി സിന്റ അമേരിക്കക്കാരനെ വിവാഹം കഴിക്കുന്നുവെന്നും ഇല്ലെന്നും വാര്‍ത്തകള്‍ പലതു വന്നു. ഗോസിപ്പുകളോടൊന്നും പ്രതികരിക്കാതിരുന്ന പ്രീതി ഒടുവില്‍ അമേരിക്കന്‍ കാമുകനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുതായി ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഏപ്രിലില്‍ പ്രീതിയും കാമുകന്‍ ജീന്‍ ഗുഡിനഫും വിവാഹിതരാവുമെന്നാണ് കേള്‍ക്കുന്നത്. അമേരിക്കയിലെ ലോസ്ഏഞ്ചല്‍സില്‍ വച്ചാണ് വിവാഹമെങ്കിലും മുംബൈയില്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സത്കാരം ഒരുക്കും.

എന്നാല്‍ സംഭവം ഇതൊന്നുമല്ല, വിവാഹദിനത്തിലെടുക്കുന്ന ഫോട്ടോകള്‍ ലേലത്തിന് വയ്ക്കാന്‍ ഒരുങ്ങുകയാണ് പ്രീതി. ഇതില്‍ നിന്നു ലഭിക്കുന്ന തുക പ്രീതി സിന്റ ഫൗണ്ടേഷനില്‍ നിക്ഷേപിക്കാനാണ് പ്രീതിയുടെയും ഭര്‍ത്താവിന്റെയും തീരുമാനം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രായമായവരുടെ പുനരധിവാസത്തിനും വേണ്ടിയാണ് പ്രീതി സിന്റ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ പണവും പ്രീതിയുടെ ചാരിറ്റി ഫൗണ്ടേഷന് നല്‍കും.

ബിസിനസുകാരനായ നെസ്‌വാഡിയയുമായി അഞ്ചുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചാണ് പ്രീതി ജീനുമായി പ്രണയത്തിലായത്. ഐപിഎല്‍ ടീമിന്റെ സഹഉടമകള്‍ കൂടിയായിരുന്നു നെസും പ്രീതിയും. 2014ല്‍ ഐപിഎല്‍ സീസണിനിടെ നെസ്‌വാഡിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് പ്രീതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നുള്ള കേസുകള്‍ ഒത്തുത്തീര്‍പ്പായതോടെ താനും നെസ് നല്ല സുഹൃത്തുക്കളായി തുടരുമെന്നും പ്രീതി പറഞ്ഞിരുന്നു.
     
പ്രീതി സിന്റ അമേരിക്കക്കാരനെ വിവാഹം കഴിക്കുന്നു


SUMMARY: After issuing vehement denials earlier this month, it seems Preity Zinta is all set to marry her friend Gene Goodenough who is now being referred to as her fiance. The actress is all set to marry Gene in America followed by a reception party in Mumbai for her industry friends. The actress continues to remain tightlipped about the developments for the moment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia