Reunion | വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ-അക്ഷയ് കുമാർ ജോഡി ഒന്നിക്കുന്നു
പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച് അവസാനം ചെയ്ത ചിത്രം 2010ൽ പുറത്തിറങ്ങിയ 'ഖട്ട മീഠ' ആയിരുന്നു.
മുബൈ: (KVARTHA) 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ പ്രിയദർശൻ ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറിനൊപ്പം വീണ്ടും ഒന്നിക്കുന്നു. 'ഭൂത് ബംഗ്ല' എന്നാണ് ചിത്രത്തിന്റെ പേര്.
അക്ഷയ് കുമാറിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം 2025-ൽ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
അക്ഷയ് കുമാർ, ശോഭ കപൂർ, ഏക്ത കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ഡിസംബറിൽ ആരംഭിക്കും. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. കിയാര അദ്വാനി, അലിയ ഭട്ട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച് അവസാനം ചെയ്ത ചിത്രം 2010ൽ പുറത്തിറങ്ങിയ 'ഖട്ട മീഠ' ആയിരുന്നു. തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന അക്ഷയ് കുമാറിന് ഈ ചിത്രം വഴി വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാള സിനിമയിൽ എംടി വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കി ഒരുക്കിയ 'ഓളവും തീരവും', 'ശിലാലിഖിതങ്ങൾ' എന്നി ചിത്രങ്ങളാണ് പ്രിയദർശൻ അവസാനമായി സംവിധാനം ചെയ്തത്.