ബേവാച്ചിലെ വില്ലത്തി പ്രിയങ്ക ചോപ്രയ്ക്കൊപ്പം റോക്ക് ഇന്‍സ്റ്റഗ്രാമില്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 18.02.2016) ദ്വൈനെ ജോണ്‍സണിന്റെ പുതിയ ചിത്രമായ ബേ വാച്ചില്‍ വില്ലത്തിയാകുന്നത് ബോളീവുഡ് താരം പ്രിയങ്ക ചോപ്ര. ദി റോക്ക് ആണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ താരം, അപാരമായ കഴിവുള്ളവള്‍, തികച്ചും അപകടകാരി എന്നൊക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ ദി റോക്ക് പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും ഒരു കടല്‍ തീരത്ത് നില്‍ക്കുന്ന വീഡിയോയാണ് റോക്ക് അപ്ലോഡ് ചെയ്തിരിക്കുന്നത്.

വിക്ടോറിയ ലീഡ്‌സ് എന്നാണ് പ്രിയങ്ക ചോപ്ര ബേ വാച്ചില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സാക് എഫ്രോണ്‍, അലക്‌സാണ്ട്ര ദദാറിയോ എന്നിവരും ചിത്രത്തിലുണ്ട്.

2017ലാണ് ചിത്രം തീയേറ്ററുകളിലെത്തുക. ലൈഫ് ഗാര്‍ഡുകളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബേവാച്ചിലെ വില്ലത്തി പ്രിയങ്ക ചോപ്രയ്ക്കൊപ്പം റോക്ക് ഇന്‍സ്റ്റഗ്രാമില്‍





SUMMARY: THE ROCK ANNOUNCED ON INSTAGRAM: SHE'S ONE OF THE BIGGEST STARS IN THE WORLD. INSANELY TALENTED, RELENTLESSLY SMOKIN' AND EXTREMELY DANGEROUS - PERFECT FOR #BAYWATCH. WELCOME @PRIYANKACHOPRA TO OUR BAD ASS AND INCREDIBLY DYSFUNCTIONAL FAMILY. CUE RATED R SLO-MO RUNNING ON THE BEACH.

K eywords: Priyanka Chopra, Bay watch, the Rock
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia