ഉടൻ വരുന്നു പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

 


കൊച്ചി: (www.kvartha.com 15.06.2017) സംവിധായകൻ രഞ്ജിത് ശങ്കറും നടൻ ജയസൂര്യയും വീണ്ടും ഒരുമിക്കുന്നു. വൻ വിജയമായ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് ജയസൂര്യയും രഞ്ജിത് ശങ്കറും. പുണ്യാളൻ അഗർബത്തീസ് എവിടെ അവസാനിച്ചോ അവിടെ നിന്നും തന്നെയായിരിക്കും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുകയെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദ്യഭാഗത്തിലെ എല്ലാ താരങ്ങളും അണിനിരക്കും. ജയസൂര്യയ്‌ക്കൊപ്പം അജുവർഗീസ്, നൈലാ ഉഷ എന്നിവർ തന്നെയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഡിസംബറോടെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തീയ‌േറ്ററുകളിൽ എത്തും. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ ആദ്യഭാഗത്തിലെ എല്ലാ കഥാപാത്രങ്ങളും ഇതിലും ഉണ്ടായിരിക്കണമെന്ന് തനിക്ക് നിർബന്ധമാണെന്ന് രഞ്ജിത് പറഞ്ഞു.
ഉടൻ വരുന്നു പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Director Ranjith Sankar and actor Jayasurya, who have worked together in many films like 'Punyalan Agarbattis,' 'Su...Su...Sudhi Vathmeekam' and 'Pretham,' are all set to embark on something new in their careers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia