മയക്കുമരുന്ന് കേസ്: ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ് എന്നിവർക്ക് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോടീസ്
Aug 31, 2021, 14:40 IST
മുംബൈ: (www.kvartha.com 31.08.2021) മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവർക്ക് നോടീസ് അയച്ച് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ.
സെപ്‍തംബര്‍ എട്ടിന് ഹാജരാകാനാണ് താരങ്ങളോട് നോടീസിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോടീസ് അയച്ചത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യാൻ മൂന്ന് താരങ്ങളെയും ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപാര്‍ട്മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Keywords: News, Mumbai, Entertainment, Actor, Actress, ED, Drugs, Case, National, India, Rakul Preet Singh, Rana Daggubati, ED in drug case, Rakul Preet Singh, Rana Daggubati, and other Tollywood stars to be questioned by ED in drug case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.