Controversy | 'ദി കേരള സ്റ്റോറി' ഏറ്റവും മികച്ച സിനിമയെന്ന് രാം ഗോപാൽ വർമ
ബെംഗളൂരു: (KVARTHA) വിവാദങ്ങൾക്ക് വഴിവച്ച ദി കേരള സ്റ്റോറി താൻ വളരെ ഇഷ്ടപ്പെട്ടുവെന്ന് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ.
സിനിമ കണ്ടതിന് ശേഷം സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ ഷാ, നടി ആദാ ശർമ്മ എന്നിവരെ വിളിച്ച് അഭിനന്ദിച്ചുവെന്നും രാം ഗോപാൽ വർമ പറഞ്ഞു. ദി കേരള സ്റ്റോറി എന്ന സിനിമയിൽ ഞാൻ സന്തുഷ്ടനാണ്. വർഷങ്ങളായി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രാം ഗോപാൽ വർമയുടെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഇതിനെതിരെ രംഗത്തെത്തി.
2023 മെയ് അഞ്ചിന് റിലീസ് ചെയ്ത ദി കേരള സ്റ്റോറി പ്രഖ്യാപനം മുതൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ചിത്രമാണ്. സുദീപ്തോ സെൻ ആണ് ചിത്രം സംവിധാനം ചെയ്തത്. വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഫെബ്രുവരി 16ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.