രണ്‍ബീറുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് കത്രീന നല്‍കിയ മറുപടി

 


മുംബൈ: (www.kvartha.com 19.0.2016) പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോളീവുഡിലെ ഇണക്കുരുവികളായിരുന്ന രണ്‍ബീര്‍ കപൂറും കത്രീന കൈഫും അകന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രണ്‍ബീറോ കത്രീനയോ ഈ വാര്‍ത്തയെ അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്തുവന്നില്ല.

വാര്‍ത്ത പ്രചരിക്കുമ്പോള്‍ രണ്‍ബീര്‍ മുംബൈയിലും കത്രീന ഡല്‍ഹിയിലുമായിരുന്നു. തന്റെ പുതിയ ചിത്രമായ ഫിത്തൂറിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി ഡല്‍ഹിയിലെത്തിയതായിരുന്നു കത്രീന.

ഇതിനിടെ ജനുവരി പതിനഞ്ചിന് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ കത്രീനയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ രണ്‍ബീറുമായുള്ള അകല്‍ച്ചയെ കുറിച്ച് ചോദിച്ചു. ഇത് കേട്ട് കത്രീന നിമിഷങ്ങളോളം മൗനം പൂണ്ടു. ഈ സമയം ഫിത്തൂര്‍ സംവിധായകന്‍ അഭിഷേക് കപൂര്‍ മറ്റൊരു ചോദ്യമെടുത്തിട്ട് കത്രീനയുടെ ശ്രദ്ധ തിരിച്ചു.

എന്നാല്‍ അന്നേ ദിവസം തന്നെ മറ്റൊരു അവസരത്തില്‍ എന്‍.ഡി.ടിവിയുടെ ലേഖകന്‍ കത്രിനയോട് സമാനമായ ചോദ്യം ചോദിച്ചു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു കത്രീനയുടെ മറുപടി.

പലപ്പോഴും പലരും അപ്പപ്പോള്‍ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ വ്യക്തിജീവിതത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കരുതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ തൊഴിലിനെ കുറിച്ച് സംസാരിക്കാം. കാരണം നമ്മെ ഭാവിയില്‍ ചിലര്‍ വിലയിരുത്തുന്നത് നമ്മള്‍ ചെയ്ത കര്‍മ്മങ്ങളിലൂടെയാണ്. കത്രീന പറഞ്ഞു.

രണ്‍ബീറുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് കത്രീന നല്‍കിയ മറുപടി


SUMMARY: Katrina Kaif and Ranbir Kapoor have supposedly broken up over 'unresolved differences', several tabloids went to press with the news a couple of days ago. When news broke that Katrina and Ranbir had broken up and Ranbir had moved out of their Carter Road, Mumbai penthouse, Katrina was in Delhi addressing the media regarding her upcoming film Fitoor.

Keywords: Katrina Kaif, Ranbir Kapoor,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia