നടന് ജഗതി ശ്രീകുമാര്‍ പൊതുവേദിയില്‍ വെച്ച് അപമാനിച്ചതില്‍ അവതാരക രഞ്ജിനി ഹരിദാസിന് ഉണ്ടായ രോഷം ഇപ്പോഴും മാറിയില്ല. ജഗതി തന്നെ അപമാനിച്ചത് ശരിയായ നടപടിയല്ലെന്നാണ് രഞ്ജിനി പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുമ്പ് ജഗതി നടത്തിയ വിമര്‍ശനം ശരിയായില്ലെന്ന് പറഞ്ഞ് രഞ്ജിനി രോഷപ്രകടനം നടത്തിയത്. ജഗതി ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണെങ്കിലും 'ഒരു അവതാരക അഭിപ്രായം പറയരുതെന്ന' ജഗതിയുടെ വിമര്‍ശനം ഒട്ടും ശരിയല്ലെന്നും രഞ്ജനി പ്രതികരിച്ചു.
ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ മത്സരത്തിന്റെ പൊതുവേദിയില്‍ വെച്ചാണ് അതിഥിയായി വന്ന ജഗതി ശ്രീകുമാര്‍ പരിപാടിയുടെ അവതാരകയായ രഞ്ജിനിയെ വിമര്‍ശിച്ച് സംസാരിച്ചത് . ഇത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയതില്‍ രഞ്ജിനിക്ക് പ്രതിഷേധം ഉണ്ടായിരുന്നു.
വേദിയില്‍ മറ്റൊരു അവതാരകയായ ഇപ്പോഴത്തെ യുവനടി നസ്രിയയെ കണ്ട് പഠിക്കണമെന്നാണ് ജഗതി രഞ്ജിനിക്ക് ഉപദേശം നല്‍കിയത്. നസ്രിയയ്ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ അന്ന് നല്കി വന്നത് താനായിരുന്നുവെന്ന് രഞ്ജിനി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മത്സരാര്‍ത്ഥികളെയും ജഡ്ജസിനെയും ബന്ധിപ്പിക്കുകയും ഷോയുടെ ആകര്‍ഷണം പ്രേക്ഷകരില്‍ ലൈവായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് അവതാരകയുടെ ജോലി. ഇക്കാര്യത്തില്‍ അവതാരകയ്ക്ക് വ്യക്തിപരമായ കഴിവുകളും പ്രയോജനപ്പെടുത്താം. അവതാരകയ്ക്ക് ജഗതി പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
തന്റെ അവതരണശൈലിയും പ്രവര്‍ത്തനവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജഗതിക്ക് സ്വകാര്യമായി തന്നെ അറിയിക്കാമായിരുന്നു. അതുമല്ലെങ്കില്‍ പൊതുവേദിയില്‍ രണ്ട് വാക്ക് പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നു. ജഗതിയുടെ വിമര്‍ശനത്തോട് അതേ നാണയത്തില്‍ പ്രതികരിക്കാന്‍ തനിക്കറിയാം.
എന്നാല്‍ അവതാരികയ്ക്ക് പ്രതികരിക്കാന്‍ കഴിയുന്ന വേദിയായിരുന്നില്ല അതെന്നും രഞ്ജിനി പറഞ്ഞു. അതേ സ്റ്റേജില്‍ വെച്ച് തിരിച്ച് പ്രതികരിക്കാതിരുന്നത് തന്റെ മാന്യതയാണെന്നും താന്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ ഷോ അലങ്കോലമാകുമായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും രഞ്ജിനി
കൂട്ടിച്ചേര്‍ത്തു.
Also Read:
ഭീഷണിപ്പെടുത്തിയതിന് കേസ്
Keywords: Ranjini Haridas, Anchor, Advice, Jagathy Sreekumar, Criticism, Asianet, Idea Star Singer, Media, Study, Entertainment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post by Kasaragodvartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.