Denial | രഞ്ജിത്ത് തനിക്ക് നഗ്നചിത്രങ്ങൾ അയച്ചിട്ടില്ലെന്ന് രേവതി
യുവാവിന്റെ പരാതിയിൽ രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് ലൈംഗികാതിക്രമ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
കൊച്ചി: (KVARTHA) സംവിധായകൻ രഞ്ജിത്ത് തന്നെക്കൊണ്ട് അശ്ലീല ചിത്രങ്ങൾ എടുപ്പിച്ചുവെന്ന യുവാവിന്റെ ആരോപണം തള്ളി നടി രേവതി.
രഞ്ജിത്ത് തനിക്ക് അത്തരം ചിത്രങ്ങൾ അയച്ചിട്ടില്ലെന്നും അതുകൊണ്ട് ആ ആരോപണത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും രേവതിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു യുവാവ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അവസരം തേടി എത്തിയ തന്നെ രഞ്ജിത്ത് ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നും തന്റെ നഗ്ന ചിത്രങ്ങൾ എടുത്ത് അത് രേവതിക്ക് അയച്ചുവെന്നുമായിരുന്നു യുവാവിന്റെ ആരോപണം. ഈ ആരോപണത്തെ തുടർന്ന് രേവതിയ്ക്ക് നേരെ വലിയ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് രേവതി, തനിക്ക് അത്തരം ചിത്രങ്ങൾ ഒന്നും അയച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തനിക്കൊന്നും പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
ഇതിനിടെ, യുവാവിന്റെ പരാതിയിൽ രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് ലൈംഗികാതിക്രമ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നേരത്തെ ഒരു ബംഗാളി നടിയും രഞ്ജിത്തിനെതിരെ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.