Movie Announced | ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബി'ലുടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ അനുരാഗ് കശ്യപ്  

 

 
Rifle Club Movie Announced with Star Cast
Rifle Club Movie Announced with Star Cast

Photo Credit: Instagram/ Aashiqabu

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അജയൻ ചാലിശ്ശേരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ

കൊച്ചി: (KVARTHA) ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബിലുടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ അനുരാഗ് കശ്യപ്. 

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'റൈഫിൾ ക്ലബ്ബ്'. 

ഹനുമാൻകൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം അനുരാഗ് കശ്യപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ദിലീഷ് കരുണാകരൻ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് റെക്സ് വിജയനാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്.

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അജയൻ ചാലിശ്ശേരിയാണ്ചി ത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. റോണക്സ് സേവ്യർ, മഷർ ഹംസ, വി സാജൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ: ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, പരിമൾ ഷൈസ്, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia