Release | സൈജു കുറുപ്പ് നായകനായെത്തുന്ന ‘ഭരതനാട്യം’ തീയേറ്ററുകളിൽ
സൈജു കുറുപ്പ് എന്‍റര്‍ടെയ്ന്‍മെന്‍റ്സുമായി ചേര്‍ന്ന് തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ അനുപമ നമ്പ്യാർ, ലിനി മറിയം ഡേവിഡ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി: (KVARTHA) നടനും നിർമ്മാതാവുമായ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യം’ ഓഗസ്റ്റ് 30ന് തീയേറ്ററുകളിൽ എത്തും. 123 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.
ഒരു ഫാമിലി ഡ്രാമയായ ചിത്രത്തിൽ സൈജു കുറുപ്പ് തന്നെയാണ് നായകനായും അഭിനയിച്ചിട്ടുള്ളത്. സായ്കുമാറും കലാരഞ്ജിനിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സൈജു കുറുപ്പ് എന്‍റര്‍ടെയ്ന്‍മെന്‍റ്സുമായി ചേര്‍ന്ന് തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ അനുപമ നമ്പ്യാർ, ലിനി മറിയം ഡേവിഡ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, സോഹൻ സീനുലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബബിലു അജു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് വി ബി നിർവഹിച്ചിരിക്കുന്നു. ബാബു പിള്ള കലാസംവിധാനവും കിരൺ രാജ് മേക്കപ്പും സുജിത് മട്ടന്നൂർ കോസ്റ്റ്യൂം ഡിസൈനും ചെയ്തിരിക്കുന്നു. മനു മഞ്ജിത്ത് ഗാനങ്ങൾ രചിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാമുവൽ എബിയാണ്.