ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട യുവതിയെ പോലെയായിരുന്നു ഞാനപ്പോള്‍: സല്‍മാന്‍ ഖാന്‍

 


മുംബൈ: (www.kvartha.com 21.06.2016) ഇന്ത്യയൊട്ടാകെ ആരാധകരുള്ള ചുരുക്കം ചില ബോളീവുഡ് താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ അടുത്തിടെ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവന വിവാദമായി.

പുതിയ ചിത്രമായ സുല്‍ത്താന്റെ പ്രമോഷന്‍ പരിപാടിക്കിടെ സല്‍മാന്‍ നടത്തിയ പ്രസ്താവനയാണ് താരത്തെ വെട്ടിലാക്കിയത്. താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ആരാധകര്‍ ട്വിറ്ററില്‍ പ്രതികരിച്ച് കഴിഞ്ഞു.

സുല്‍ത്താന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അനുഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു സല്‍മാന്‍. ആറ് മണിക്കൂര്‍ നീണ്ട ഷൂട്ടിംഗിനിടയില്‍ നിരവധി തവണ എന്നെ ഉയര്‍ത്തി നിലയ്‌ത്തേക്കിട്ടു. അതെനിക്ക് വളരെ പ്രയാസമുണ്ടാക്കി. 120 കിലോ ഭാരമുള്ള എതിരാളിയെ ഞാനും 10 തവണ 10 വിവിധ ആംഗിളുകളില്‍ ഉയര്‍ത്തി താഴേക്കിട്ടു. സാധാരണഗതിയില്‍ യഥാര്‍ത്ഥ മല്‍സരങ്ങളില്‍ ഇതുപോലെ ഉണ്ടാകാറില്ല. റിംഗില്‍ നിന്നും ഷൂട്ടിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട യുവതിയെ പോലെയായിരുന്നു ഞാന്‍. എനിക്ക് നേരെ നടക്കാനാകില്ലായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഞാന്‍ വീണ്ടും പരിശീലനത്തിനായി റിംഗിലേയ്ക്ക് മടങ്ങുമായിരുന്നു സല്‍മാന്‍ പറഞ്ഞു.
ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട യുവതിയെ പോലെയായിരുന്നു ഞാനപ്പോള്‍: സല്‍മാന്‍ ഖാന്‍

SUMMARY: Mumbai: The Sultan actor is that rare Bollywood star who has a huge fan following across the vast spectrum of Indian society. But his recent comment didn’t go well with his fans.

Keywords: Mumbai, Sultan, Actor, Bollywood, Fan, Indian society, Twitter, Salman Khan, Abused woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia