സല്‍മാന്‍ ടാക്കീസുമായി സല്‍മാന്‍ ഖാന്‍

 


മുംബൈ: (www.kvartha.com 05.10.2016) ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ പുതിയ സംരംഭവുമായി മുന്നോട്ട്. സല്‍മാന്‍ ടാക്കിസ് എന്ന പേരില്‍ ഒറ്റ സ്‌ക്രീന്‍ തീയേറ്റര്‍ ശ്യംഖലയ്ക്കാണ് സല്‍മാന്‍ ഖാന്‍ രൂപം നല്‍കുന്നത്. സബ്‌സിഡി നിരക്കിലായിരിക്കും ഇവിടെ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. കുട്ടികള്‍ക്ക് സൗജന്യമായി ചിത്രങ്ങള്‍ കാണാം.

മഹാരാഷ്ട്രയില്‍ 6 തീയേറ്ററുകളായിരിക്കും തുടക്കത്തില്‍ ആരംഭിക്കുക. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ നടന്നാല്‍ വരുന്ന ദീപാവലിക്ക് മഹാരാഷ്ട്രയിലെ സല്‍മാന്‍ ടാക്കീസുകളില്‍ രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യും. കരണ്‍ ജോഹറിന്റെ യേ ദില്‍ ഹെ മുഷ്‌കില്‍, അജയ് ദേവ് ഗണിന്റെ ഷിവായ് എന്നിവയാണവ.

തീയേറ്ററുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 400 മുതല്‍ 500 രൂപ വരെ വര്‍ദ്ധിച്ചതില്‍ അടുത്തിടെ സല്‍മാന്‍ ഖാന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനൊരു പ്രതിവിധിയെന്ന നിലയിലാണ് സല്‍മാന്‍ ടാക്കീസുമായി മുന്നോട്ടുപോകാന്‍ താരം തീരുമാനിച്ചത്.

സംരംഭം വിജയകരമാണെങ്കില്‍ ടാക്കീസ് യുപിയിലേയ്ക്ക് നീട്ടാനും പദ്ധതിയുണ്ട്.
സല്‍മാന്‍ ടാക്കീസുമായി സല്‍മാന്‍ ഖാന്‍

SUMMARY:
If reports are to be believed, Salman Khan is soon going to launch his own private single screen theatre chain called 'Salman Talkies'.

Keywords: Entertainment, Salman Khan, Bollywood, Salman Takies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia