ഷാരൂഖിന്റെ ഫാനാണ് താനെന്നു സല്‍മാന്‍

 


(www.kvartha.com 03.03.2016) ഒരുകാലത്ത് കൂട്ടിമുട്ടിയാല്‍ നേരേ നോക്കാത്തവരായിരുന്നു ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും മസില്‍ഖാന്‍ സല്‍മാനും. ബോളിവുഡിന്റെ താരരാജാവ് ആരെന്ന കാര്യത്തില്‍ ഖാന്മാര്‍ക്കിടയിലുള്ള അഹംഭാവമാണ് ഇവര്‍ക്കിടയിലുള്ള ശീതയുദ്ധത്തിന് കാരണമെന്ന വിമര്‍ശനങ്ങളും ഏറെ കേട്ടു.

എന്നാല്‍ നീയോ ഞാനോ എന്ന മട്ടില്‍ പിണക്കം പിന്നെയും നീണ്ടു. ഒടുവില്‍ മഞ്ഞുരുകി, 2014ല്‍ സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാന്റെ വിവാഹത്തിന് ഷാരൂഖ് ഖാന്‍ എത്തിയതോടെ പുതിയൊരു താരസൗഹൃദത്തിനാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. ഇതിനിടെ പലതവണ വാക്കുകളിലൂടെ തങ്ങള്‍ക്കിടയിലുള്ള സൗഹൃദം നിലനിര്‍ത്താനും താരങ്ങള്‍ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ ഷാരൂഖിന്റെ വലിയ ഫാനാണ് താനെന്നാണ് സല്‍മാന്‍ പറയുന്നത്.

ഷാരൂഖ് ചിത്രം ഫാന്റെ ട്രെയ്‌ലര്‍ കണ്ടെന്നും, താനും ഷാരൂഖിന്റെ ഫാനായെന്നുമാണ് സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലര്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. നിരവധി പേരാണ് ട്രെയ്‌ലറിലൂടെ ചിത്രം നല്‍കുന്ന പ്രതീക്ഷ വലുതാണെന്നു കമന്റ് ചെയ്തിരിക്കുന്നത്.
         
ഷാരൂഖ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ 25കാരനായുള്ള താരത്തിന്റെ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ട്രെയ്‌ലറില്‍ ഷാരൂഖ് കസറിയെന്നും ആരാധകര്‍ പറയുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മയാണ് ഫാന്‍ സംവിധാനം ചെയ്യുന്നത്.

 വലൂഷ്യ ഡിസൂസ, ഇല്യാന ഡിക്രൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഒരാരാധകന്‍ കാരണം സൂപ്പര്‍ സ്റ്റാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഏപ്രില്‍ 15ന് ഫാന്‍ തിയെറ്ററുകളിലെത്തും.
     
ഷാരൂഖിന്റെ ഫാനാണ് താനെന്നു സല്‍മാന്‍

SUMMARY: There are millions of Shah Rukh Khan’s fans who want to look like him but the superstar himself used to believe he looked like Kumar Gaurav. While unveiling the trailer of his upcoming film, Fan, SRK said that before he joined the filmdom, he felt he looked like Bollywood actor Kumar Gaurav but at a later stage thought his looks matched that of Hollywood veteran Al Pacino’s.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia