സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; വിദഗ്ദ ചികിത്സയ്ക്കായി യുഎസിലേക്ക്
Aug 12, 2020, 11:03 IST
മുംബൈ: (www.kvartha.com 12.08.2020) മുതിര്‍ന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ ബാധയെന്നും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. വിദഗ്ദ ചികിത്സക്കായി യുഎസിലേക്ക് പോകുന്നു എന്നും അറിയിച്ചു.
ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കി.
ചികിത്സയ്ക്കായി ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുത്. നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ മടങ്ങി വരും സഞ്ജയ് ദത്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
Keywords: News, National, Mumbai, Sanjay Dutt, Bollywood, Cinema, Entertainment, Health, US, Treatment, Cancer, Sanjay Dutt diagnosed with lung cancer; to fly to the US for immediate treatmentSanjay Dutt diagnosed with lung cancer. Let’s pray for his speedy recovery.https://t.co/IBc6j2XchZ
— Komal Nahta (@KomalNahta) August 11, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.