സരിക സന്തോഷത്തിലാണ്, കമല്‍ ഹാസനുമായി പിരിഞ്ഞിട്ടും!

 


(www.kvartha.com 12.01.2016) സിനിമാതാരം സരിക സന്തോഷത്തിലാണ്. മക്കളെയോര്‍ത്താണ് സരിക സന്തോഷിക്കുന്നത്. കാരണം സരികയുടെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും നല്ല രീതിയില്‍ ജീവിതത്തെ സമീപിച്ചിരിക്കുന്നു.

മക്കളുടെ മേഖലയില്‍ അവര്‍ മികച്ച പ്രകടനം നടത്തുന്നത് തനിക്ക് അഭിമാനം പകരുന്നു. മക്കളെ അനാവശ്യമായി ഞാന്‍ നിയന്ത്രിച്ചിരുന്നില്ല. അവര്‍ക്ക് നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കി. നല്ല വ്യക്തിത്വം രൂപപ്പെടുത്താന്‍ ഇത് അവരെ സഹായിച്ചു.

മികച്ച രീതിയിലാണ് രണ്ടു പേരും സിനിമയില്‍ അരങ്ങേറിയത്. പ്രമുഖരുടെ കൂടെയായിരുന്നു അരങ്ങേറ്റമെന്നും സരിക പറയുന്നു. കമല്‍ഹാസന്‍-സരിക ദമ്പതികളുടെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും കോളിവുഡില്‍ സജീവമാണിപ്പോള്‍. കമല്‍ഹാസനുമായുള്ള ബന്ധം പിരിഞ്ഞ ശേഷം അഭിനയത്തോട് വിടപറഞ്ഞ സരിക വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.      

സരിക സന്തോഷത്തിലാണ്, കമല്‍ ഹാസനുമായി പിരിഞ്ഞിട്ടും!


SUMMARY: Noted actress Sarika is proud of the work her two daughters Shruti and Akshara have done so far. “I am not strict with my daughters. Shruti and Akshara are responsible girls and I am proud to see them doing so well for themselves.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia