Struggle | ചര്‍മ്മത്തെ ഓട്ടോ ഇമ്യൂണ്‍ അവസ്ഥ ബാധിച്ചതോടെ തലമുടിയെല്ലാം കൊഴിഞ്ഞു, എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകള്‍; ആരോഗ്യസ്ഥിതി വെളിപ്പെടുത്തി നടി ഷോണ്‍ റോമി
● മലയാള നടി ഷോൺ റോമിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗം ബാധിച്ചു.
● തലമുടി പോകുന്നത് പോലുള്ള പ്രശ്‌നങ്ങൾ അനുഭവിച്ചു.
● സുഹൃത്തുക്കളുടെ പിന്തുണയോടെ രോഗത്തെ അതിജീവിച്ചു.
കൊച്ചി: (KVARTHA) കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ വേഷത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ഷോണ്‍ റോമി. കൂടാതെ നീലാകാശം പച്ചക്കല്‍ ചുവന്ന ഭൂമി, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു മോഡല്‍ കൂടിയായ ഷോണിന്റെ ഇന്‍സ്റ്റയിലെ ചിത്രങ്ങളും മറ്റും വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ വര്‍ഷം നേരിട്ട പ്രതിസന്ധികള്‍ തുറന്നു പറയുകയാണ്
താരം.
ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തന്നെ വലച്ചുവെന്നാണ് പുതുവര്‍ഷത്തില്‍ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഷോണ്‍ റോമി പറയുന്നത്. സുഹൃത്ത് തന്ന കരുത്താണ് മുന്നോട്ട് പോകാന്‍ സഹായിച്ചതെന്നും ഷോണ്‍ റോമി റീലിന്റെ കൂടെ എഴുതി.
ഭ്രാന്താമായിരുന്നു 2024, എന്റെ ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു, ചിലത് ദൈവത്തില്‍ ഏല്‍പ്പിക്കേണ്ടിവന്നു. ഞാന്‍ എന്റെ ബെസ്റ്റിയെ ബന്ധപ്പെട്ടു, അവളെ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകള്‍ വിശ്വസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവള്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ നിന്റെ മുടിയെല്ലാം തിരികെ വരും എന്ന് അവള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചു.
ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്ത് മുതല്‍ ഇപ്പോള്‍ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകള്‍ എടുക്കുന്നു. വര്‍ക്ക് ഔട്ട് ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു, കാരണം ചെയ്താല്‍ എനിക്ക് ഉടന്‍ തന്നെ ആര്‍ത്തവം ആരംഭിക്കും. എനിക്ക് ശരിക്കും ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാല്‍ ശക്തിയും പരിവര്‍ത്തനവും നല്‍കി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാന്‍ ഞാന്‍ പഠിച്ചു - ഷോണ്‍ റോമി കുറിച്ചു.
#ShawnRomy #autoimmunedisease #health #recovery #inspiration #Malayalamcinema #Kerala #India #celebrity