നിന്റെ ഓര്‍മകള്‍ എപ്പോഴും ജീവിക്കുകയാണ്, നീ ഉള്ളത് പോലെ തന്നെ; സിദ്ധാര്‍ഥിന്റെ മുഖം കൈയിൽ ടാറ്റൂ ചെയ്ത് ശഹനാസിന്റെ സഹോദരൻ

 


മുംബൈ: (www.kvartha.com 18.092021) ബിഗ് ബോസ് ഹിന്ദി 13ആം സീസണ്‍ വിജയിയും നടനുമായ സിദ്ധാർഥ് ശുക്ലയുടെ മരണം ബോളിവുഡ് ലോകത്തെയും ടെലിവിഷന്‍ ആരാധകരെയുമെല്ലാം ഒരുപോലെ ദുഃഖിപ്പിച്ചിരുന്നു.

സെപ്റ്റംബർ രണ്ടാം തീയ്യതി മുംബൈയിലെ വസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.

സിദ്ധാർഥിന്റെ മരണശേഷം താരത്തിന്റെ മുഖം കൈയിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും ബിഗ്‌ബോസ് താരവുമായ ശഹബാസ്. ബിഗ്‌ബോസിലൂടെ തന്നെ പ്രശസ്തയായ ശഹനാസ് ഗിലിന്റെ സഹോദരനാണ് ശഹബാസ്.

ഷോയില്‍ എല്ലായ്‌പോഴും ഒരുമിച്ചായിരുന്നു ശഹനാസും സിദ്ധാർഥും. ഇവര്‍ തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള റിപോര്‍ടുകളും ഉണ്ടായിരുന്നു.
ശഹനാസ് ഇത്തരത്തിലുള്ള സൂചനകള്‍ പരസ്യമായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയം ഒദ്യോഗികമായി ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

നിന്റെ ഓര്‍മകള്‍ എപ്പോഴും ജീവിക്കുകയാണ്, നീ ഉള്ളത് പോലെ തന്നെ; സിദ്ധാര്‍ഥിന്റെ മുഖം കൈയിൽ ടാറ്റൂ ചെയ്ത് ശഹനാസിന്റെ സഹോദരൻ

ബിഗ് ബോസിന് ശേഷം പുറത്തെത്തിയ സിദ്ധാർഥും ശഹനാസും തമ്മില്‍ അതേ കൂട്ടുകെട്ട് തുടരുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരും പരസ്പരം ചങ്ങാത്തത്തില്‍ തന്നെയായിരുന്നു. വൈകാതെ തന്നെ ഇരുവരുടെയും വിവാഹമുണ്ടാവും എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് സിദ്ധാര്‍ഥിന്റെ അപ്രതീക്ഷിത വിയോഗം.

ശഹനാസിന്റെ സഹോദരന്‍ ശഹബാസും സിദ്ധാർഥും കൂട്ടുകാരെ പോലെയാണ് പരസ്പരം ഇടപെട്ടിരുന്നത്. ശഹനാസിനൊപ്പം സിദ്ധാര്‍ഥിന്റെ സംസ്‌കാരച്ചടങ്ങില്‍ മുഴുവന്‍ സമയവും ശഹബാസും ഉണ്ടായിരുന്നു.

ശഹബാസും സിദ്ധാര്‍ഥിന്റെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് പലവട്ടം മീഡിയയ്ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് സിദ്ധാര്‍ഥിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മുഖം കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥിന്റെ മുഖത്തിന് താഴെ ശഹനാസിന്റെ പേരും ശഹബാസ് ടാറ്റൂ ചെയ്തിട്ടുണ്ട്. ഈ ചിത്രം ശഹബാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

'നിന്റെ ഓര്‍മകള്‍ എപ്പോഴും ജീവിക്കുകയാണ്. നീ ഉള്ളത് പോലെ തന്നെ... എനിക്കൊപ്പം നീ എപ്പോഴും ജീവനോടെ ഇരിക്കൂ...' എന്ന അടിക്കുറിപ്പോടെയാണ് ടാറ്റൂ ചിത്രം പങ്കുവച്ചിരിക്കുന്നത്.


Keywords:  News, Mumbai, Entertainment, National, India, Actor, Actress, Big Boss, Top-Headlines, Shehbaz Badesha, Shehbaz Badesha tattoos, Shehnaaz Gill, Sidharth Shukla, Shehbaz Badesha tattoos Shehnaaz Gill's name, Sidharth Shukla's face on his arm.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia