വിൻസി അലോഷ്യസിൻ്റെ പരാതി; ഷൈൻ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കും

 
Actor Shine Tom Chacko to address complaint by actress Vincy Aloshious.
Actor Shine Tom Chacko to address complaint by actress Vincy Aloshious.

Photo Credit: Instagram/Vincy Aloshious, Shine Tom Chacko

● തിങ്കളാഴ്ച ഫിലിം ചേംബറിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കും.
● പൊലീസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഷൈനിൻ്റെ കുടുംബം.
● സിനിമയിലെ ലഹരി ഉപയോഗം ഗൗരവമുള്ള വിഷയമെന്ന് മന്ത്രി സജി ചെറിയാൻ.
● ലഹരി ഉപയോഗിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.
● സിനിമാ കോൺക്ലേവിലും വിഷയം ചർച്ച ചെയ്യും.

കൊച്ചി: (KVARTHA) നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു. തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്ത് നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ഷൈനിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

ഷൈനിന് ഇ-മെയില്‍ വഴി സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ കത്ത് ലഭിച്ചെന്ന് ഷൈനിന്റെ കുടുംബം അറിയിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് കത്തിലെ ആവശ്യം. ഷൈന്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഷൈനിന്റെ കുടുംബം സ്ഥിരീകരിച്ചു. 

പൊലീസ് അന്വേഷണവുമായും ഷൈന്‍ സഹകരിക്കും. വിന്‍സിയുടെ പരാതിയില്‍ തന്റെ വിശദീകരണം അറിയിക്കാനാണ് ഷൈനിന്റെ നീക്കം. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്.

അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന വിന്‍സിയുടെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ധൈര്യപൂര്‍വ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. നമ്മുടെ സിനിമാ മേഖല രാജ്യത്തിന് തന്നെ മാതൃകയാണ്. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. 

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മ്മാതാക്കളും മുന്‍കൈയെടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇനി നടക്കാന്‍ പോകുന്ന സിനിമ കോണ്‍ക്ലേവിലും ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കൂ.

Actor Shine Tom Chacko will directly address actress Vincy Aloshious' complaint at the Film Chamber on Monday and has assured cooperation with the police investigation. Minister Saji Cheriyan stated that the government will take strict action against drug use in the film industry.

#ShineTomChacko, #VincyAloshious, #KeralaFilmChamber, #DrugAbuse, #MalayalamCinema, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia