ശ്രേയ ഘോഷാലിന് രഹസ്യ വിവാഹം

 


മുംബൈ: (www.kvartha.com 06/02/2015) പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലിന് രഹസ്യ വിവാഹം. സുഹൃത്ത് ശിലാദിത്യയെയാണ് ശ്രേയ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു.

വിവാഹചടങ്ങുകള്‍ അതീവ രഹസ്യമായാണ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

ഹിപ്കാസ്‌ക്.കോമിന്റെ സ്ഥാപകന്‍ കൂടിയാണ് ശിലാദിത്യ. ട്വിറ്ററിലൂടെയാണ് ശ്രേയ ഘോഷാല്‍ തന്റെ വിവാഹത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

ശ്രേയ ഘോഷാലിന് രഹസ്യ വിവാഹംവിവാഹക്കാര്യം ശ്രേയ ഫെബ്രുവരി 7ന് ഔദ്യോഗീകമായി അറിയിക്കുമെന്ന് താരവുമായി അടുത്തുബന്ധമുള്ളവര്‍ പറഞ്ഞു. നൂറുകണക്കിന് ആരാധകരാണ് ട്വിറ്ററിലൂടെ ശ്രേയക്ക് ആശംസകള്‍ അര്‍പ്പിക്കുന്നത്.

SUMMARY: From Piyu Bole (Parineeta) to Jaadu Hai Nasha Hai (Jism) to Manwa Lage (Happy New Year), Shreya Ghoshal has been crooning romantic songs for over a decade. Her sweet and magical voice has been a source of fantasy for many and a strong inspiration to others. The ace singer has tied the knot today with her long-standing beau Shiladitya, who is the founder of hipcask.com.

Keywords: Sreya Ghoshal, Play Back Singer, Love, Shiladitya, Weds,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia