Cooking Lessons | 'കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നത് എപ്പോഴും രസകരം'; മകനെ പാചകം പഠിപ്പിച്ച് മോഡല്‍ ഡോ. ശ്രീറാം നെനെ; കയ്യടി ഭര്‍ത്താവിന് മാത്രമുള്ളതാണെന്ന് മാധുരി ദീക്ഷിത്തിനോട് സോഷ്യല്‍ മീഡിയ
Nov 4, 2022, 14:56 IST
മുംബൈ: (www.kvartha.com) കുട്ടികള്‍ പഠിക്കാന്‍ പോകുമ്പോള്‍ മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്ക ആരോഗ്യവും ഭക്ഷണമാണ്. അവരുടെ കുട്ടിക്ക് പോഷകസമൃദ്ധവും നന്നായി പാകം ചെയ്തതുമായ ഭക്ഷണം ലഭിക്കുമോ ഇല്ലയോ? ഈ ചിന്ത പലപ്പോഴും അവരെ അലട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബോളിവുഡ് നടി മാധുരി ദീക്ഷിത്തിന്റെ ഭര്‍ത്താവും മോഡലുമായ ഡോ. ശ്രീറാം നെനെ വളരെ വ്യത്യസ്തമാണ്.
സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാന്‍ തന്റെ കുഞ്ഞിനെ പഠിപ്പിക്കുകയാണ് ഈ അച്ഛന്‍. മകനെ പാചകം പഠിപ്പിക്കുന്ന ശ്രീറാം നെനെ ആണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. മകനെ പാചകം പഠിപ്പിക്കുന്ന ചിത്രങ്ങള്‍ ശ്രീറാം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
വിഭവം എന്താണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? മുട്ടയുപയോഗിച്ചുള്ള വിവിധ വിഭവങ്ങള്‍ തയ്യാറാക്കാനാണ് മകനെ ശ്രീറാം പഠിപ്പിക്കുന്നത്. മുട്ട ബുര്‍ജി, മസാല ഓംലറ്റ്, പുഴുങ്ങിയ മുട്ട, മുട്ട പൊരിച്ചത്, മസാല ഓംലെറ്റ് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കാനാണ് ശ്രീറാം പഠിപ്പിക്കുന്നത്.
പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കൊപ്പം മകനോടൊപ്പം നില്‍ക്കുന്നതും മകന് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായ ചിത്രങ്ങളാണ് ശ്രീരാം പങ്കുവച്ചത്. 'കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതും അറിവ് പങ്കുവച്ചു കൊടുക്കുന്നതും എപ്പോഴും രസകരമാണ്, പ്രത്യേകിച്ച് അവര്‍ കോളജിലേയ്ക്ക് പോകുന്ന സമയത്ത്' - എന്ന ക്യാപ്ഷനോടെ ആണ് ശ്രീറാം ചിത്രം പങ്കുവച്ചത്.
നിരവധി പേരാണ് ശ്രീറാമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പാചകം സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനുള്ളതല്ല എന്നത് വരും തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നത് പ്രശംസനീയമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. മാധുരിക്ക് പകരം ശ്രീറാം ഇത് പഠിപ്പിച്ചതിനാണ് കയ്യടി എന്നും ചിലര്‍ കമന്റ് ചെയ്തു. പാചകം ചെയ്യുന്നതിന്റെ മുഴുവന്‍ വീഡിയോ ശ്രീറാം യൂട്യൂബിലും പങ്കുവച്ചിട്ടുണ്ട്.
പ്രായം അമ്പതുകള്‍ കടന്നെങ്കിലും ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത്. സൗന്ദര്യത്തിലും ഫിറ്റ്‌നസിലും സ്റ്റൈലിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ആരാധകരുമായി വിശേഷങ്ങള്‍ പങ്കിടുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത നടി കൂടിയാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന്റെ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
Keywords: News,National,India,Mumbai,Entertainment,Cine Actor,Actress,Bollywood,Top-Headlines,Student,Study,Child,Food,Lifestyle & Fashion,Social-Media,instagram, Shriram Nene, Madhuri Dixit’s Husband, Gives Culinary Lessons To Son
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.