രണ്‍ബീര്‍ കപൂറുമായി പ്രണയം; ശ്രുതി ഹാസന്റെ പ്രതികരണം

 


ചെന്നൈ: (www.kvartha.com 18.10.2016) ബോളീവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മിലുണ്ടായിരുന്നത്. ഇരുവരും വേര്‍പിരിഞ്ഞിട്ട് പത്ത് മാസം ആകുന്നതേയുള്ളു. ഇതിനിടെ രണ്‍ബീര്‍ കപൂറിന്റെ പേരിനൊപ്പം ഉയര്‍ന്നുവന്ന പേരാണ് ശ്രുതി ഹാസന്റേത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. ഇതിന് മുന്‍പ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മുതല്‍ കങ്കണ റനൗത്ത് വരെയുള്ള താര സുന്ദരികളുടേ പേര് രണ്‍ബീറിനൊപ്പം ചേര്‍ത്ത് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

ഒരു പരസ്യ ചിത്രത്തിലായിരുന്നു ശ്രുതി ഹാസനും രണ്‍ബീറും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് ചുറ്റിയടിക്കുന്നുവെന്നും പ്രണയത്തിലാണെന്നുമാണ് ഗോസിപ്പ്. എന്നാലിപ്പോള്‍ ഈ ഗോസിപ്പിനെ നിഷേധിച്ച് ശ്രുതി ഹാസന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

രസകരവും വിഡ്ഢിത്തവുമെന്നാണ് ശ്രുതി തന്റെ പ്രണയവാര്‍ത്തയോട് പ്രതികരിച്ചത്. തനിക്കിപ്പോള്‍ ആരോടും പ്രണയമില്ലെന്നും തന്റെ കരിയറില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും ശ്രുതി പറയുന്നു.

പാക് നടി മഹീറ ഖാന്‍ നായികയായ യേ ദില്‍ ഹേ മുശ്കില്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ ചിത്രം. ഒക്ടോബര്‍ 28ന് ഈ ചിത്രം തീയേറ്ററുകളില്‍ എത്തും. തമിഴ് ചിത്രമായ സിംഗം 3യിലാണിപ്പോള്‍ ശ്രുതി ഹാസന്‍ അഭിനയിക്കുന്നത്.

രണ്‍ബീര്‍ കപൂറുമായി പ്രണയം; ശ്രുതി ഹാസന്റെ പ്രതികരണം

SUMMARY: It's been almost 10 months since Ranbir Kapoor and Katrina Kaif decided to part ways. And since then the Tamasha actor has been linked up to a handful of Bollywood actors. From Jacqueline Fernandez to Kangana Ranaut, his rumoured relationships have made headlines. And the latest to add to the list was Shruti Haasan.

Keywords: Entertainment, Ranbir Kapoor, Sruthi Hassan, Love, Dating,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia