Casting Allegation | തനിക്ക് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ല, നോ പറയേണ്ട സമയത്ത് അത് പറഞ്ഞിരിക്കും; കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ശ്വേത മേനോന്‍

 
Shweta Menon, Malayalam cinema, Hem Committee, casting couch, Ranjith, film industry experiences, allegations, industry criticism, support in film, Malayalam actress
Shweta Menon, Malayalam cinema, Hem Committee, casting couch, Ranjith, film industry experiences, allegations, industry criticism, support in film, Malayalam actress

Photo Credit: Instagram/ Shwetha Menon

പവര്‍ ഗ്രൂപ്പില്‍ ചിലപ്പോള്‍ പെണ്ണുങ്ങളും ഉണ്ടാകും. എന്നെ എത്രയോ തവണ മാറ്റിനിര്‍ത്തിയിട്ടുണ്ട്.


രഞ്ജിത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കൊടുക്കണം
 

കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ശ്വേത മേനോന്‍. തനിക്ക് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്നും നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താനെന്നുമായിരുന്നു ശ്വേത മേനോന്റെ പ്രതികരണം. മലയാള സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ തനിക്ക് വര്‍ക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും ശ്വേത വ്യക്തമാക്കി.


താന്‍ നേരിട്ട അനുഭവം പങ്കുവെച്ചുകൊണ്ട് ബംഗാളി നടി ഇന്ന് മുന്നോട്ട് വന്നുവെന്നും അതുപോലെ  ഇനിയും ഒരുപാട് പേര്‍ മുന്നോട്ട് വരുമെന്ന്  പ്രതീക്ഷിക്കുന്നതായും ശ്വേത പറഞ്ഞു.  അത്ര മോശം ഇന്‍ഡസ്ട്രി ഒന്നുമല്ല ഇതെന്ന് പറഞ്ഞ ശ്വേത നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും കാര്യങ്ങളെന്നും വ്യക്തമാക്കി. പവര്‍ ഗ്രൂപ്പില്‍ ചിലപ്പോള്‍ പെണ്ണുങ്ങളും ഉണ്ടാകും. എന്നെ എത്രയോ തവണ മാറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ എനിക്ക് വരാനുള്ള സിനിമ എനിക്ക് വരിക തന്നെ ചെയ്യുമെന്നും ശ്വേത പറഞ്ഞു.

അഭിനയിക്കുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഞാന്‍ നായികയായിട്ടാണ് വന്നത്. എല്ലാവരും എന്നോട് നന്നായാണ് പെരുമാറിയത്. സിനിമയെ സിനിമയായി മാത്രമേ കാണുന്നുള്ളൂ. അമ്മ അല്ലെങ്കില്‍ ഫെഫ്ക എന്നെ പിന്തുണയ്ക്കും എന്നല്ല ചിന്തിക്കുന്നത്. എന്നാല്‍ എനിക്കൊരു പ്രശ്‌നം ഉണ്ടായ സമയത്ത് ബി ഉണ്ണികൃഷ്ണന്‍ ചേട്ടനേയും ഇടവേള ബാബു ചേട്ടനേയും വിളിച്ച സമയത്ത് സഹായം ലഭിച്ചിട്ടുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ശ്വേത മേനോന്റെ വാക്കുകള്‍: 

എന്റെയടുത്ത് ആരും ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഫൈറ്റ് ചെയ്ത ഒരാളാണ് ഞാന്‍. നാലഞ്ച് കേസുകള്‍ നടക്കുന്നുണ്ട്. എനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ല. കാരണം നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് ഞാന്‍.

നേരിട്ട അനുഭവം പങ്കുവെച്ചുകൊണ്ട് ബംഗാളി നടി ഇന്ന് മുന്നോട്ട് വന്നു. ഇനിയും ഒരുപാട് പേര്‍ മുന്നോട്ട് വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്ര മോശം ഇന്‍ഡസ്ട്രി ഒന്നുമല്ല ഇത്. നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും. പവര്‍ ഗ്രൂപ്പില്‍ ചിലപ്പോള്‍ പെണ്ണുങ്ങളും ഉണ്ടാകും. എന്നെ എത്രയോ തവണ മാറ്റിനിര്‍ത്തിയിട്ടുണ്ട്. എനിക്ക് വരാനുള്ള സിനിമ എനിക്ക് വരും.

എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഞാന്‍ നായികയായിട്ടാണ് വന്നത്. എല്ലാവരും എന്നോട് നന്നായാണ് പെരുമാറിയത്. സിനിമയെ സിനിമയായി മാത്രമേ കാണുന്നുള്ളൂ. അമ്മ അല്ലെങ്കില്‍ ഫെഫ്ക എന്നെ പിന്തുണയ്ക്കും എന്നല്ല ചിന്തിക്കുന്നത്. എന്നാല്‍ എനിക്കൊരു പ്രശ്‌നം ഉണ്ടായ സമയത്ത് ബി ഉണ്ണികൃഷ്ണന്‍ ചേട്ടനേയും ഇടവേള ബാബു ചേട്ടനേയും വിളിച്ച സമയത്ത് സഹായം ലഭിച്ചിട്ടുണ്ട്- എന്നും ശ്വേത മേനോന്‍ പറഞ്ഞു.

ബംഗാളി നടി പറഞ്ഞതുപോലെ രഞ്ജിത്ത് പെരുമാറിയെന്ന് കരുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ പറയാനാകില്ലെന്ന് നടി പ്രതികരിച്ചു. ഇത് തനിക്ക് ഷോക്കായിരുന്നുവെന്നും നടി പറഞ്ഞു.

'രഞ്ജിത്ത് ഏട്ടനൊപ്പം രണ്ട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പാലേരി മാണിക്യമാണ് അവസാനത്തേത്. പുള്ളി എന്നെ ആണ്‍കുട്ടിയെപ്പോലെയാണ് കണ്ടിരുന്നത്. അവര്‍ എന്റെ സെറ്റില്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാനും മൈഥിലിയുമാണ് പെണ്ണായിട്ട് സെറ്റിലുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ നടി ഇങ്ങനെ പ്രതികരിക്കുന്നുവെങ്കില്‍ അവരെ വൈകാരികമായി എന്തെങ്കിലും ബാധിച്ചിട്ടുണ്ടാകും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കൊടുക്കണം എന്നും ശ്വേത മേനോന്‍ പറഞ്ഞു.

#ShwetaMenon #MalayalamCinema #CastingCouch #HemCommittee #FilmIndustry #CelebrityNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia