Revelation | ബോളിവുഡിലെ ഒരു അനുഭവം, ശ്വേത മേനോന്റെ വെളിപ്പെടുത്തൽ; സിനിമയിലെ സ്ത്രീ സുരക്ഷയിൽ ചർച്ച

 
Malayalam actress Shweta Menon at a movie promotion event.
Malayalam actress Shweta Menon at a movie promotion event.

Photo Credit: Facebook/ Shwetha Menon

സിനിമയിലെ ഒരു സെറ്റ് എല്ലായ്പ്പോഴും സുരക്ഷിതമായ സ്ഥലമാണെന്ന് ഉറപ്പാക്കാൻ സംവിധായകർ, നിർമ്മാതാക്കൾ, സഹപ്രവർത്തകർ എന്നിവർ എല്ലാവരും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
 

കെ ആർ ജോസഫ്

(KVARTHA) 'നടി ശ്വേതാ മേനോൻ ആരെയാണ് കുറ്റം വിധിക്കുന്നത്. കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ. അർഹത ഉള്ളവർ മാത്രം', സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട ചില പ്രതികരണങ്ങളാണ് ഇത്. ഹേമാ കമീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ നടിയും ടെലിവിഷൻ അവതാരികയുമായ ശ്വേതാ മേനോൻ ഒരു ചാനലിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കവെയുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു ശ്വേത മേനോൻ. 

Revelation

'പേര് പറയില്ല. വലിയ ബോളിവുഡ് ആക്ടേർസ് ആണ്. യുഎസിൽ ഒരു പടം ചെയ്യുന്നു. നായകനും നായികയുമുണ്ട്. ഞാൻ സെക്കന്റ് ലീഡ്. ഞങ്ങളെല്ലാവരും നായകന്റെ റൂമിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അവരുടേത് കോമൺ ലാംഗ്വേജ് ആയിരുന്നു. എന്തോ നായിക പറഞ്ഞിട്ട് ഇറങ്ങിപ്പോയി. പത്ത് പതിനഞ്ച് മിനുട്ട് നായകനും പുറത്തേക്ക് പോയി. ഇവരെന്തിനാണ് പുറത്ത് പോകുന്നത്. നമ്മളല്ലേ പുറത്ത് പോകേണ്ടത്. പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ എനിക്കും പുറത്ത് പോകണമെന്ന് തോന്നി. പത്ത് റൂമുകൾ കഴിഞ്ഞ് വലത് വശത്ത് ലിഫ്റ്റാണ്. ഞാൻ നോക്കുമ്പോൾ രണ്ടാളും ഉമ്മ വെക്കുകയാണ്', ശ്വേത മേനോൻ ഓർത്തു. 

ബോളിവുഡ് കരിയറിൽ ശ്രദ്ധ കൊടുക്കാതിരുന്നതിനെക്കുറിച്ച് ശ്വേത നേരത്തെ സംസാരിച്ചിട്ടുണ്ട്. ബോളിവുഡിൽ എത്തിയതിന്റെ പ്രൊഫഷണൽ ആറ്റിറ്റ്യൂഡ് എനിക്കുണ്ടായിരുന്നില്ല. ബോളിവുഡ് കുറേക്കൂടി ലാർജർ ദാൻ ലൈഫ് ആണ്. എനിക്ക് പിആർ ഉണ്ടായിരുന്നില്ല. ആമിർ എനിക്ക് ഒന്ന് രണ്ട് ഓഫർ ചെയ്തു. ഷാരൂഖ് ഖാനൊപ്പമുള്ള സിനിമ കൺഫോം ആയി. പക്ഷെ താൻ പോയില്ല. ഇങ്ങനെയൊക്കെയാണ്   ശ്വേത മേനോൻ ചാനലിൽ പറഞ്ഞത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.

അതേസമയം വിമർശനവും താരത്തിനെതിരെ ഉയർന്നിട്ടുണ്ട്. സ്വന്തം പ്രസവം സീൻ വരെ വിറ്റ് കാശാക്കിയ ഒരു നടി താനെന്തോ വലിയ സംഭവം ആണെന്നാണ് കരുതുന്നതെന്നും സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ചു. കൊല്ലം എം പി ആയിരുന്ന പീതാംബരക്കുറിപ്പിൻ്റെ കൈ ഇവരുടെ ദേഹത്ത് തട്ടിയതും ഒരിക്കൽ വലിയ വിവാദമായിരുന്നു. ആ സംഭവത്തിൻ്റെ പേരിൽ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന പീതാബരക്കുറുപ്പ് പൊതുസമൂഹത്തിൽ ക്ഷമ പറഞ്ഞതും എല്ലാവരും കണ്ടതാണ്. 

സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന മറ്റു കമൻ്റുകൾ ഇങ്ങനെ: 'പാവനമായ ലേബർ റൂം പോലും മാലോകർക്ക് മുമ്പിൽ കാഴ്ച വെച്ച ഇവൾക്ക് പറയാനുള്ള യോഗ്യത എന്ത്?, പേര് പറയാൻ പേടിയുള്ളവർ കുറ്റം പറയരുത് നട്ടെല്ലുണ്ടെങ്കിൽ സത്യം വിളിച്ച് പറ ജനങ്ങൾ മുഴുവൻ അറിയട്ടെ'. അതേസമയം, മറുവശത്ത് ശ്വേത മേനോന്റെ വെളിപ്പെടുത്തലുകൾ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഊർജ്ജം പകർന്നുവെന്ന് പറയുന്നവരുമുണ്ട്. 

ഒരു സഹനടന്റെ അനാവശ്യമായ സ്പർശനങ്ങളെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പലവിധ പ്രയാസങ്ങളെയാണ് വെളിവാക്കുന്നത്. നായികമാരും സഹനടികളും സിനിമയിൽ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും അവർ അനാവശ്യമായ ശ്രദ്ധയ്ക്കും അധിക്ഷേപങ്ങൾക്കും ഇരയാകാറുണ്ട്. സിനിമയിലെ ഒരു സെറ്റ് എല്ലായ്പ്പോഴും സുരക്ഷിതമായ സ്ഥലമാണെന്ന് ഉറപ്പാക്കാൻ സംവിധായകർ, നിർമ്മാതാക്കൾ, സഹപ്രവർത്തകർ എന്നിവർ എല്ലാവരും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോൻ. നിരവധി ശ്രദ്ധേയ സിനിമകളിൽ വേഷമിട്ട ശ്വേതയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമുൾപ്പെടെ ലഭിച്ചു. പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആൻഡ് പെപ്പർ, രതിനിർവേദം തുടങ്ങിയ സിനിമകളിലൂടെ വലിയ ജനപ്രീതി നേടാൻ ശ്വേതയ്ക്കായി. മലയാളത്തിലേക്കുള്ള തിരിച്ച് വരവിലാണ് ശ്വേതയ്ക്ക് ഈ സിനിമകൾ ലഭിക്കുന്നത്. 1991 ൽ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത മേനോൻ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. മമ്മൂട്ടിയായിരുന്നു ഇതിലെ നായകൻ. 

പിന്നീട് മോഡലിംഗിലേക്ക് ശ്രദ്ധ തിരിക്കുകയും മുംബൈയിലെ അറിയപ്പെടുന്ന മോഡലായി മാറുകയും ചെയ്തു. ചില ബോളിവുഡ് സിനിമകളിലും ശ്വേത അന്ന് അഭിനയിച്ചിട്ടുണ്ട്. സിനിമാക്കാർക്ക് ഇടയിലുള്ള നോട്ടവും, ടച്ചിങ്, ഇതൊക്കെ സർവ സാധാരണമാണ് എന്ന് എല്ലാവർക്കും മനസ്സിലായിവരുന്നു. എല്ലാം മേഖലയിലേയ്ക്കും ഇത് വ്യാപിച്ചു എന്നതാണ് സത്യം. പീഡനം എന്ന വാക്ക് കണ്ടു പിടിച്ച ആളിനു തന്നെ വലിയ ഒരു ഹായ്. രാഷ്ട്രീയകാർക്കും, മാധ്യമകാർക്കും ഇത് ചാകര.

#MalayalamCinema #Mollywood #Bollywood #IndianCinema #WomensSafety #ShwetaMenon #FilmIndustry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia