മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ് ഐക്ക് സ്ഥലം മാറ്റം

 


കൊല്ലം: (www.kvartha.com 28.06.2016) എം എല്‍ എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച് രസീത് നല്‍കിയതിന് അന്വേഷണം നേരിടുന്ന എസ് ഐക്ക് സ്ഥലം മാറ്റം. വെസ്റ്റ് എസ് ഐ എന്‍ ഗിരീഷിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സംഭവം അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി റെക്‌സ് ബോബി അര്‍വിന്‍ എസ് ഐ എന്‍ ഗിരീഷിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ് ഐക്ക് സ്ഥലം മാറ്റംഇത് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയ് നടപടിയെടുത്തത്. പരാതി നല്‍കിയാല്‍ സ്വീകരിച്ച് രസീത് നല്‍കണമെന്നാണ് ചട്ടമെങ്കിലും പരാതി രാഷ്ട്രീയ താല്‍പര്യത്തിലുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നും മനസ്സിലാക്കേണ്ടിയിരുന്നുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Keywords : Kollam, Kerala, Mukesh, CPM, LDF, MLA, Actor, Entertainment, Congress, Youth Congress, Police, SI, Crime Branch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia