സിദ്ധാര്‍ഥിന് ആലിയ സുഹൃത്ത് മാത്രം, ആദ്യമെല്ലാവരും പറയുന്നതിതൊക്കെ തന്നെയെന്ന പ്രതീക്ഷയില്‍ പാപ്പരാസികള്‍

 


(www.kvartha.com 31.01.2016) ഗോസിപ്പുകള്‍ക്ക് ഒരു കുറവുമില്ലാത്ത മേഖലയാണ് ബോളിവുഡ്. പ്രണയം തുടങ്ങുന്നതും പൊട്ടിത്തകരുന്നതുമെല്ലാം ബി ടൗണില്‍ നിത്യ സംഭവമാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ആലിയഭട്ടുമാണ് പുതിയ കഥയിലെ താരങ്ങള്‍.

സിദ്ധാര്‍ഥിന് ആലിയ സുഹൃത്ത് മാത്രം, ആദ്യമെല്ലാവരും പറയുന്നതിതൊക്കെ തന്നെയെന്ന പ്രതീക്ഷയില്‍ പാപ്പരാസികള്‍രണ്ടു പേരും തമ്മില്‍ പ്രണയത്തിലാണെന്നും പലസ്ഥലങ്ങളിലും രണ്ടു പേരെയും തമ്മില്‍ കണ്ടെന്നും ഗോസിപ്പു കോളങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നു പറയുന്നു സിദ്ധാര്‍ഥ്. ആദ്യ സിനിമകള്‍ പരസ്പരം അറിയാം. ആലിയയുമായി നല്ല സൗഹൃദം മാത്രമാണുള്ളത്. പരസ്പര ധാരണയോടെ അഭിനയിക്കാന്‍ സാധിക്കുന്നു താരമാണ് ആലിയ. ഇപ്പോള്‍ അഭിനയിക്കുന്ന കപൂര്‍ ആന്‍ഡ് സണ്‍സിലും ആലിയയുണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണുള്ളതെന്നും പറയുന്നു സിദ്ധാര്‍ഥ് മല്‍ഹോത്ര. എല്ലാവരും ആദ്യം ഇങ്ങനെയൊക്കെയല്ലെ പറയുകയെന്ന സമാധാനത്തിലാണ് പാപ്പരാസികള്‍ എല്ലാം.
         

SUMMARY: A Mid rumours of his romance with Alia Bhatt, actor Sidharth Malhotra insists they are "great friends".
"We are great friends and colleagues, and soon we have a film coming up called 'Kapoor and Sons'," Sidharth told PTI. "We (Alia and I) have a great working relationship said sidharth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia