ഗായകന്‍ ഹന്‍സ് രാജ് ഹന്‍സ് ഇസ്ലാം മതം സ്വീകരിച്ചു?

 


മുംബൈ: പ്രശസ്ത പഞ്ചാബി ഗായകന്‍ ഹന്‍സ് രാജ് ഹന്‍സ് ഇസ്ലാം മതം സ്വീകരിച്ചതായി റിപോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാഹോറില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് ഹന്‍സ് രാജ് ഇസ്ലാം മതം സ്വീകരിച്ചത്. സിഖുകാരനായ ഹന്‍സ് രാജ് മുഹമ്മദ് യൂസുഫ് എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൊഴില്‍സംബന്ധമായി ഹന്‍സ് രാജെന്ന പേരുതന്നെ ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഗായകന്‍ ഹന്‍സ് രാജ് ഹന്‍സ് ഇസ്ലാം മതം സ്വീകരിച്ചു?അതേസമയം ഹന്‍സ് രാജ് ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്ത മകന്‍ നവരാജ് നിഷേധിച്ചു. പിതാവിന് സുഖമില്ലെന്നും അദ്ദേഹം ജലന്ധറിലെ വീട്ടിലാണെന്നുമായിരുന്നു അയാളുടെ പ്രതികരണം. ദലേര്‍ മെഹന്ദിയുടെ മകള്‍ അജിതിനെയാണ് നവരാജ് വിവാഹം ചെയ്തിരിക്കുന്നത്. 2013ലായിരുന്നു ഇവരുടെ വിവാഹം.

SUMMARY: Mumbai: Singer Hans Raj Hans has converted to Islam, if reports in Pakistani media are to be believed.

Keywords: Hans Raj Hans, Islam, Pakistan, Sufi Songs, Daler Mehendi


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia