ചില ഹിന്ദു സംഘടനകള്‍ മുസ്ലീം മത മൗലീകവാദികളെ പോലെയാണ് പെരുമാറുന്നത്: ജാവേദ് അക്തര്‍

 


കൊല്‍ക്കത്ത: (www.kvartha.com 28.01.2016) ചില ഹിന്ദു സംഘടനകള്‍ മുസ്ലീം മതമൗലീകവാദികളെ പോലെയാണ് പെരുമാറുന്നതെന്ന് പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍. അത്തരം ചില ഘടകങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ സമൂഹം സഹിഷ്ണുവാണെന്നും അക്തര്‍ പറഞ്ഞു.

1975ല്‍ ഞാനൊരു ക്ഷേത്രത്തില്‍ ഒരു കോമഡി സീന്‍ ചെയ്തിരുന്നു. എന്നാലിപ്പോള്‍ അത് കഴിയില്ല അക്തര്‍ പറഞ്ഞു. എന്നാല്‍ അന്ന് പള്ളിയില്‍ ഒരു സീന്‍ ചിത്രീകരിക്കാനാകില്ലായിരുന്നു. അന്ന് അതുപോലുള്ള അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊന്നാണുള്ളത്. അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അവര്‍ ഒന്നായിരിക്കുന്നു. ഇതൊരു ദുരന്തമാണ്. ഹിന്ദുവെന്ന് പറയരുത്. അതൊരു തെറ്റായ പ്രതിപാദനമാണ്. ചില ഹിന്ദു സംഘടനകള്‍ എന്നാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്തര്‍. അമീര്‍ ഖാന്റെ പികെ തീയേറ്ററില്‍ വിജയിപ്പിച്ചത് ഹിന്ദുക്കളാണെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യയില്‍ അസഹിഷ്ണുത അപകടകരമാം വിധം വളര്‍ന്നുവെന്ന് പറയുന്നവരുണ്ട്. ഞാനത് വിശ്വസിക്കുന്നില്ല. രാജ്യത്ത് അസഹിഷ്ണുത ഇല്ലെന്ന് പറയുന്നവരുണ്ട്. ഞാനതും വിശ്വസിക്കുന്നില്ല. വസ്തുതകള്‍ ഇതിന് രണ്ടിനുമിടയിലാണ് കിടക്കുന്നത് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ചില ഹിന്ദു സംഘടനകള്‍ മുസ്ലീം മത മൗലീകവാദികളെ പോലെയാണ് പെരുമാറുന്നത്: ജാവേദ് അക്തര്‍


SUMMARY: Kolkata,: Claiming that some Hindu groups are now behaving like Muslim fundamentalists, eminent lyricist-scriptwriter Javed Akhtar has said barring such elements Indian society has always been tolerant. “In 1975 I showed a comedy scene in a temple. Today I won’t.

Keywords: Intolerance, Javed Akhtar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia