സോനാക്ഷി വിവാഹത്തിനൊരുങ്ങുന്നു

 


(www.kvartha.com 26.01.2016) കൂടെയുളളവരെല്ലാം വിവാഹം കഴിച്ചു പോകുന്നു. പലര്‍ക്കും നീണ്ട നാളായുളള പ്രണയബന്ധങ്ങളും പുതിയ പ്രണയവുമൊക്കെ ഉടലെടുക്കുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ദബാങ് സുന്ദരി സോനാക്ഷി. ബോളിവുഡിലെ അടക്കവും ഒതുക്കവുമുളള സുന്ദരി. ഇപ്പോഴിതാ താരം വിവാഹത്തിന് തയാറെടുക്കുകയാണെന്നാണ് കേള്‍ക്കുന്നത്. പക്ഷേ വരനെ കണ്ടെത്തിയിട്ടില്ലെന്നു മാത്രം.

തനിക്കു ചേര്‍ന്നൊരു വരനെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണത്രേ ഇപ്പോള്‍ സോനാക്ഷി. എന്തായാലും വിവാഹിതയാകാന്‍ തീരുമാനിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താരം. കുറേനാളുകളായി ബാച്ചിലര്‍ ആയി കഴിയുകയാണ്. ജീവിതത്തില്‍ ഒരു മാറ്റം വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നുവെന്നും സോനാക്ഷി. ഇരുപത്തെട്ടുകാരിയായ താരത്തിന്റെ വരന്‍ ബോളിവുഡില്‍ നിന്നു തന്നെ ആയിരിക്കുമോ എന്നാണിപ്പോള്‍ ബി ടൗണിന്റെ സംശയം. പക്ഷേ വരനെക്കുറിച്ച് മറ്റൊന്നും വെളിപ്പെടുത്താന്‍ സോനാക്ഷി ഇതുവരെയും തയാറായിട്ടില്ല.

മുന്‍കാമുകനും സെലിബ്രിറ്റി മാനേജരുമായ ബണ്ടി സച്ച്‌ദേവ വീണ്ടും വിവാഹാഭ്യര്‍ഥനയുമായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇതിനുപിന്നാലെ സോനാക്ഷി വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിച്ചതോടെ ആരാധകര്‍ പലതും കൂട്ടിവായിക്കാന്‍ തുടങ്ങിയിരിക്കുന്നു.

2010ല്‍ ദബാങ്ങിലൂടെ ബോളിവുഡിലെത്തിയ സോനാക്ഷി തേവര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ആദിത്യ റോയ് കപൂര്‍ കൊങ്കൊണ സെന്‍ ശര്‍മ തുടങ്ങിയവര്‍ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്കീരയാണ് സോനാക്ഷിയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം.

സോനാക്ഷി വിവാഹത്തിനൊരുങ്ങുന്നു



SUMMARY: Well, rumours are rife that the 'Dabanng Girl' of Bollywood, who had once dated celebrity manager, Bunty Sachdeva gets marriage proposal from him. The duo started dating each other in August 2012 but after few months only, the duo parted their ways due to various reasons.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia