'ഞാന്‍ വരുന്നത് 2 ഇന്‍ഡ്യയില്‍ നിന്നാണ്, കേരളം ഉള്‍പെടുന്ന ഇന്‍ഡ്യയില്‍ മാത്രമാണ് എനിക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്'; പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്
Jan 3, 2022, 09:48 IST
കൊച്ചി: (www.kvartha.com 03.01.2022) കേരളത്തെ വാനോളം പ്രശംസിച്ച് തെന്നിന്‍ഡ്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. താന്‍ വരുന്നത് രണ്ട് ഇന്‍ഡ്യയില്‍ നിന്നാണെന്നും അതില്‍ കേരളം ഉള്‍പെടുന്ന ഇന്‍ഡ്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഡോ. എന്‍ എം മുഹമ്മദ് അലിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നടന്‍.
'ഞാന്‍ വരുന്നത് രണ്ട് ഇന്‍ഡ്യയില്‍ നിന്നാണ് ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്‍ഡ്യ. രണ്ടാമത്തെ ഇന്‍ഡ്യ കേരളം ഉള്‍പെടുന്നത്. കേരളം ഉള്‍പെടുന്ന ഇന്‍ഡ്യയില്‍ മാത്രമാണ് എനിക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്. ഈ രാക്ഷസന്മാരെ പടിക്ക് പുറത്ത് നിര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി' പ്രകാശ് രാജ് പറഞ്ഞു.
സ്‌ക്രീനില്‍ വിലനായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ യഥാര്‍ഥ വിലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജെന്നും അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്‍ഡ്യന്‍ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും സ്പീകെര്‍ എം ബി രാജേഷ് ചടങ്ങില്‍ പറഞ്ഞു.
നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള നടന്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ തന്റേതായ നിലപാടുകള്‍ പറയുന്നതില്‍ മടികാണിക്കാത്ത ഒരാളാണ്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമര്‍ശങ്ങള്‍ക്കും പ്രകാശ് രാജ് പാത്രമായിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.