ആവേശം അതിരുകടന്നു: കൊച്ചിയുടെ ഹൃദയം കവര്‍ന്ന സണ്ണി ലിയോണിന്റെ ഉദ്ഘാടന വേദിയില്‍ പോലീസ് ലാത്തിചാര്‍ജ്
Aug 17, 2017, 19:35 IST
കൊച്ചി: (www.kvartha.com 17.08.2017) കൊച്ചിയുടെ സണ്ണി ലിയോണ്‍ എന്ന ആവേശം അതിരുകടന്നു. ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടന വേദിയില്‍ പോലീസ് ലാത്തിചാര്‍ജ്. കൊച്ചി എം ജി റോഡിലെ ഫോണ്‍ 4 ന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി കൊച്ചിയിലെത്തിയത്.
കാറില്‍ വന്നിറങ്ങിയ സണ്ണി ആദ്യം പുറത്ത് റോഡരികില്‍ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. 11 മണിയോടെ ഉദ്ഘാടന വേദിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 12.30 ഓടെയാണ് താരം എത്തിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും താരത്തെ കാണാതിരുന്ന ആരാധകര്‍ വേദിക്കരികില്‍ ബഹളം കൂട്ടിയതോടെയാണ് പോലീസ് ലാത്തി വീശിയത്.
വേദിക്ക് സമീപമുണ്ടായിരുന്ന എ ടി എം കൗണ്ടറിന്റെ ബോര്‍ഡുകളും മറ്റും തിക്കിലും തിരക്കിലും തകര്‍ന്നു. വന്‍ സുരക്ഷാ സംവിധാനമാണ് താരമെത്തുന്ന വേദിയില്‍ ഒരുക്കിയിരുന്നത്. ദക്ഷിണേന്ത്യയോട് വലിയ ഇഷ്ടമാണെന്ന് സണ്ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സണ്ണിയെ കാത്ത് കാലത്ത് ഒന്‍പത് മണി മുതല്‍ തന്നെ വന്‍ ജനാവലി ആയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Actress, Entertainment, Police, Sunny Leon at Kochi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.