Review | സൂപ്പർ സിന്ദഗി: ചിരിയുടെ ഉത്സവം; ധ്യാൻ-മുകേഷ് കോമ്പോ തകർത്തു

 
Review
Review

Image Credit: Facebook/ Dhyan Sreenivasan

ചിത്രത്തിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു 

റോക്കി എറണാകുളം

(KVARTHA) ധ്യാൻ ശ്രീനിവാസൻ, മുകേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂപ്പർ സിന്ദഗി എന്ന സിനിമ തീയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ - മുകേഷ് കോമ്പോ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണവും.  ഈ അടുത്തു കണ്ട ധ്യാൻ ശ്രീനിവാസൻ  ചിത്രങ്ങളിൽ ഏറ്റവും ഭേദം എന്ന് തോന്നിയ സിനിമയാണ് സൂപ്പർ സിന്ദഗി എന്ന് പ്രത്യേകം എടുത്തു പറയേണ്ടി വരും. 

Review

ഒട്ടും ഔട്ട് ഡേറ്റഡ് ആവാത്ത കോമഡിയും കിടിലൻ  കൗണ്ടറുകളുമാണ് സിനിമയുടെ പ്ലസ് പോയന്റ്. ഇതിനെല്ലാം അപ്പുറം ക്ലൈമാക്സിലെ സുരേഷ് കൃഷ്ണയുടെ കുറേ സീനുകളും കിടിലനായിട്ടുണ്ട്. കൗണ്ടറുകളും കോമഡി സിറ്റുവേഷൻസും ഒപ്പം ത്രില്ലർ എലമെന്റ്സുമായി സിനിമ വളരെ എൻഗേജിംഗ് ആണ്. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സിനിമ  വിന്റേഷ്  ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

സിദ്ധു (ധ്യാൻ ശ്രീനിവാസൻ) ഒരു ബസിൽ വെച്ച് യാദൃശ്ചികമായി കന്നട ഗ്രാമീണൻ രുദ്രനെ കണ്ടുമുട്ടുന്നു. താൻ ഗണ്യമായ അളവിൽ സ്വർണം കണ്ടെത്തിയിട്ടുണ്ടെന്നും അത് വിൽക്കാൻ സിദ്ധുവിൻ്റെ സഹായം ആവശ്യമാണെന്നും രുദ്രൻ സിദ്ധുവിനെ ബോധ്യപ്പെടുത്തുന്നു. തുടക്കത്തിൽ താൽപ്പര്യമില്ലാതിരുന്ന സിദ്ദുവിനെ സുഹൃത്ത് മുജീബിക്ക (മുകേഷ്) ഇത്  ഭാഗ്യം നേടാനുള്ള അവസരമായി വിശദീകരിച്ച് പെട്ടെന്ന് ധനികനാകാൻ ആഗ്രഹം ജനിപ്പിക്കുന്നു. 

സ്വർണ്ണത്തിൻ്റെ സാമ്പിൾ ശേഖരിക്കാൻ സിദ്ധുവും മുജീബും കർണാടകയിലേക്ക് പോകുമ്പോൾ അവിടെയുള്ള നജി (ജോണി ആൻ്റണി) യും ഡാവിഞ്ചി (സുരേഷ് കൃഷ്ണ) യും അവരോടൊപ്പം ചേരുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരാണ്. 

എല്ലാവരും അവരുടെ കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാക്കിയെന്ന് പറയാതെ തരമില്ല. ചിത്രത്തിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകർന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചത്. ഗാനമിപ്പോഴും ഗാനം യു ട്യൂബ് ട്രെൻഡിങ്ങിലാണ്. ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്.

ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി. 

ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. അതിഗംഭീരമായ തിരക്കഥ ഒന്നുമല്ലെങ്കിലും ഒട്ടും ബോർ അടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ഈ സിനിമക്ക് കഴിയുന്നുണ്ട്.  . ധ്യാൻ, മുകേഷ് എന്നിവരുടെ സ്ഥിരം ശൈലി തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. രണ്ടുപേരും ഒന്നിനൊന്ന് മെച്ചമായിരുന്നു.എന്നാലും ഏറ്റവും കൂടുതൽ ഞെട്ടിച്ചത് സുരേഷ് കൃഷ്ണയുടെ ക്ലൈമാക്സ്‌ സീനിലെ പ്രകടനമാണ്. എന്തായാലും ഈ അടുത്തിറങ്ങിയ നല്ലൊരു ധ്യാൻ ശ്രീനിവാസൻ പടമാണ് സൂപ്പർ സിന്ദഗി. 

കോമഡി ടൈമിംഗിലും, കൗണ്ടർ അടിയിലും മുകേഷിനെ വെല്ലാൻ ആരുമില്ലെന്ന് ഈ സിനിമ പറഞ്ഞു വെക്കുന്നുണ്ട്. ധ്യാൻ - മുകേഷ് കോമ്പോ നല്ലതുപോലെ വർക്ക് ആകുന്നുണ്ട്. തീയറ്ററിൽ ഫുൾ പവറിൽ ചിരിക്കാനുള്ള ചിത്രമാണ് സൂപ്പർ സിന്ദഗി. ഒട്ടും ബോർ അടിക്കാതെ  കണ്ടിരിക്കാവുന്ന അത്യാവശ്യം എന്റർടൈനിംഗ്  മൂഡ് നൽകുന്നുണ്ട് ഈ സിനിമ. ധൈര്യമായി ടിക്കറ്റ് എടുക്കാം. കുടുംബസമേതം  തീയേറ്ററിൽ പോയി തന്നെ സിനിമ കാണുവാൻ ശ്രദ്ധിക്കുക. നല്ലൊരു തീയേറ്റർ എക്സ്പിരിയൻസ് സമ്മാനിക്കും ഈ സിനിമ.

#SuperZindagi #MalayalamMovie #DhyanSreenivasan #Mukesh #MalayalamComedy #MovieReview #IndianCinema #MalayalamCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia