സുരേഷ് ഗോപി എംപി ചികിത്സയില്‍; ന്യൂമോണിയ ബാധയെന്ന് സംശയം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കില്ല
Mar 14, 2021, 11:12 IST
കൊച്ചി: (www.kvartha.com 14.03.2021) നടനും ബി ജെ പി നേതാവും എം പിയുമായ സുരേഷ് ഗോപി ചികിത്സയിലെന്ന് റിപോര്‍ട്. ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിക്കുമെന്ന് റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്നത്.
തൃശ്ശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നേക്കാമെന്നതാണ് പുറത്തു വരുന്ന സൂചനകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.