Release | 'കടുവാക്കുന്നേൽ കുറുവച്ചന്റെ' മാസ് ലുക്കിൽ സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' ഞെട്ടിക്കുമോ? ഷൂട്ടിങ് ആരംഭിച്ചതിന്റ ത്രില്ലിൽ പ്രേക്ഷകർ 

 
Suresh Gopi as Kaduvakunnel Kuruvachan in Ottakomban movie
Suresh Gopi as Kaduvakunnel Kuruvachan in Ottakomban movie

Photo: Arranged

● സുരേഷ് ഗോപി നായകനായെത്തുന്ന ‘ഒറ്റക്കൊമ്പൻ’ന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
● കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി.
● വലിയ താരനിരയോടെ എത്തുന്ന ചിത്രം.

ഡോണൽ മൂവാറ്റുപുഴ

(KVARTHA) സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. വളരെനാളായി കേൾക്കുന്ന വാർത്തകളിൽ ഒന്നായിരുന്നു കേന്ദ്ര സഹമന്ത്രിയും മലയാളത്തിൻ്റെ സൂപ്പർസ്റ്റാറുമായ നടൻ സുരേഷ് ഗോപി നായകനായെത്തുന്ന ഒറ്റക്കൊമ്പൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നത്. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ രംഗത്തെ തിരക്കുകൾ മൂലം ഇതിൻ്റെ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് ഇതിൻ്റെ ഷൂട്ടിംഗിന് തിരി തെളിഞ്ഞിരിക്കുകയാണ്. 

എല്ലാ തിരക്കുകളും മാറ്റിവെച്ച് കടുവാക്കുന്നേൽ കുറുവച്ചനാകാൻ സുരേഷ് ഗോപി എത്തിയിരിക്കുന്നു. ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും, ബുദ്ധിയും, കൗശലവും, ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ. കുറുവച്ചൻ്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ് ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ. 

സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ 27 വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. 

തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അറിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ അമ്പാടി ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. 

കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. ചോരത്തിളപ്പിനൊപ്പം തന്നെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനുയോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്ര. ഈ യാത്രക്കിടയിൽ സംഘർഷങ്ങളും പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിൻ്റെ പിൻബലത്തിലൂടെ നേരിടുമ്പോൾത്തന്നെ, ബന്ധങ്ങൾക്കും, കുട്ടംബത്തിനുമൊക്കെ പ്രാധാന്യം കൽപ്പിക്കുന്ന, കുടുംബനാഥൻ കൂടിയാകുകയാണ് കടുവാക്കുന്നേൽ കുറുവച്ചൻ. ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. 

സുരേഷ് ഗോപി എന്ന നടനീലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിയിരിക്കും ചിത്രത്തിൻ്റെ അവതരണം എന്നാണു അണിയറയിലെ സംസാരം. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെ, വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ്സിൻ്റേതാണു രചന. ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ. സംഗീതം - ഹർഷവർദ്ധൻ രമേശ്വർ. ഛായാഗ്രഹണം - ഷാജികുമാർ. എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - അനീഷ് തൊടുപുഴ. ക്രിയേറ്റീവ് ഡയറക്ടർ - സുധീർ മാഡിസൺ. കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ, ദീപക് നാരായൺ. പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോട്. 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ. കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി സി പ്രവീൺ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്. വാഴൂർ ജോസ്. ഫോട്ടോ - റോഷൻ. 

സുരേഷ് ഗോപിയുടെതായി ഒരു സിനിമ ഇറങ്ങുന്നതിൽ സുരേഷ് ഗോപി ഫാൻസും ഇപ്പോൾ ആവേശത്തിലാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് സുരേഷ് ഗോപി സൂപ്പർനായകനായി ഒരു മലയാള സിനിമ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുരേഷ് ഗോപിയുടെ മാസ് ലുക്കും ആക്ഷൻ രംഗങ്ങളും തന്നെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാപ്രേമികൾ.

ഫോട്ടോ: കടുവാക്കുന്നേൽ കുറുവച്ചന്റെ' മാസ് ലുക്കിൽ സുരേഷ് ഗോപി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia