കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിലായ ഫാന്‍സ് ക്ലബിനെ കൈവിടാതെ സൂര്യ; 5000 രൂപവെച്ച് 250 ആരാധകര്‍ക്ക് നല്‍കി തെന്നിന്ത്യന്‍ താരം

 



ചെന്നൈ: (www.kvartha.com 10.06.2021) കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിലായ ഫാന്‍സ് ക്ലബിനെ കൈവിടാതെ തെന്നിന്ത്യന്‍ സൂപെര്‍സ്റ്റാര്‍ സൂര്യ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലികള്‍ നഷ്ടമായി വീടുകളില്‍ തന്നെ കഴിയുകയാണ്. ഈ അവസരത്തില്‍ തന്റെ ഫാന്‍സ് ക്ലബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ താരം. 

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിലായ ഫാന്‍സ് ക്ലബിനെ കൈവിടാതെ സൂര്യ; 5000 രൂപവെച്ച് 250 ആരാധകര്‍ക്ക് നല്‍കി തെന്നിന്ത്യന്‍ താരം


5000 രൂപവെച്ച് ഫാന്‍സ് ക്ലബിലെ 250 ആരാധകര്‍ക്കാണ് താരം നല്‍കിയത്. ഇവരുടെ അകൗണ്ടുകളിലേക്ക് സൂര്യ പണം അയക്കുകയായിരുന്നു. ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും. ഇതിനിടെ പലരും ജോലി നഷ്ടമായതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

Keywords:  News, National, India, Chennai, Entertainment, Kollywood, Lockdown, Finance, Social Media, Actor, Cine Actor, Suriya Donates Rs 5000 Each To 250 Fan Club Members Who Lost Their Livelihood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia