Ghajini | തിയേറ്ററുകളെ ഇളക്കി മറിച്ച സൂര്യ, അസിന്‍, നയന്‍താര ചിത്രം 'ഗജനി' ജൂണ്‍ ഏഴിന് വീണ്ടും റിലീസ് ചെയ്യുന്നു

 
Surya starrer movie Ghajini Re-release on June 7 in Kerala, Chennai, News, Ghajini, Cinema, Release, Theatre, Entertainment, National News
Surya starrer movie Ghajini Re-release on June 7 in Kerala, Chennai, News, Ghajini, Cinema, Release, Theatre, Entertainment, National News


2005-ല്‍ റിലീസ് ചെയ്ത് സൂപര്‍ ഹിറ്റായി മാറിയ ചിത്രമാണിത്


 കേരളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്

ചെന്നൈ: (KVARTHA) സൂര്യ, അസിന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗജനി' വീണ്ടും തിയേറ്ററുകളിലേക്ക്. പുത്തന്‍ ഡിജിറ്റല്‍ റീമാസ്റ്റേഡ് വെര്‍ഷനുമായി ജൂണ്‍ ഏഴിന് ചിത്രം എത്തുന്നു. കേരളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 

മനഃശാസ്ത്രത്തെ ഉള്‍കൊണ്ട് 2005-ല്‍ റിലീസ് ചെയ്ത് സൂപര്‍ ഹിറ്റായി മാറിയ ഈ തമിഴ് ചിത്രത്തില്‍ റിയാസ് ഖാന്‍, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീ ശരവണാ ക്രിയേഷന്‍സിന്റെ ബാനറില്‍ സേലം ചന്ദ്രശേഖരന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖര്‍ ആണ്. സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റര്‍-ആന്റണി. പുത്തന്‍ സാങ്കേതിക മികവോടെ കേരള - തമിഴ്‌നാട് - കര്‍ണാടക എന്നിവിടങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന 'ഗജിനി' 2k ഹൈ ക്വാളിറ്റി അറ്റ് മോസില്‍ അവതരിപ്പിക്കുന്നു. കേരളത്തില്‍ റോഷിക എന്റര്‍പ്രൈസസ് റിലീസ് 'ഗജിനി' പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia