Sushmita Sen reveals | 'എന്തുകൊണ്ടാണ് ഒരിക്കലും വിവാഹം കഴിക്കാത്തത്?'; കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം സുസ്മിത സെന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) എന്തുകൊണ്ടാണ് താന്‍ ഒരിക്കലും വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തി സുസ്മിത സെന്‍. 'ഭാഗ്യവശാല്‍, ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ രസകരമായ ചില പുരുഷന്മാരെ കണ്ടുമുട്ടി, ഞാന്‍ ഒരിക്കലും വിവാഹം കഴിക്കാത്തതിന്റെ ഒരേയൊരു കാരണം അവര്‍ നിരാശപ്പെടുത്തിയതുകൊണ്ടാണ്. അതിന് എന്റെ കുട്ടികളുമായി യാതൊരു ബന്ധവുമില്ല. എന്റെ കുട്ടികളെ അതുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ നല്ല മനസുള്ളവരാണ്, എന്റെ രണ്ട് കുട്ടികളും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവരെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്, ഒരിക്കലും അവര്‍ മുഖം കറുപ്പിച്ചിട്ടില്ല. അവര്‍ എല്ലാവര്‍ക്കും തുല്യമായ സ്നേഹവും ബഹുമാനവും നല്‍കി. അത് കാണാന്‍ തന്നെ മനോഹരമണ്,' സുസ്മിത സെന്‍ പറഞ്ഞു. ട്വീക് ഇൻഡ്യയുടെ ദി ഐകണ്‍സിനായി ട്വിങ്കിള്‍ ഖന്നയോട് സംസാരിക്കുകയായിരുന്നു അവർ.
  
Sushmita Sen reveals | 'എന്തുകൊണ്ടാണ് ഒരിക്കലും വിവാഹം കഴിക്കാത്തത്?'; കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം സുസ്മിത സെന്‍

'ഞാന്‍ മൂന്ന് തവണ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു. അവരുടെ ജീവിതത്തില്‍ എന്ത് ദുരന്തങ്ങളാണ് സംഭവിച്ചതെന്ന് എനിക്ക് പറയാനാവില്ല. ദൈവം എന്നെ സംരക്ഷിച്ചു, കൂടാതെ ഈ രണ്ട് കുട്ടികളെയും ദൈവം സംരക്ഷിച്ചു, എന്നെ ഒരു കുഴപ്പത്തിലാക്കാന്‍ ദൈവം ഒരിക്കലും അനുവദിക്കില്ല.' താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സുസ്മിത സെന്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താനും മോഡലായ കാമുകന്‍ റോഹ്‌മാനും തമ്മിലുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. 'ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു, ബന്ധം വളരെക്കാലം നിലനിന്ന ശേഷം അവസാനിച്ചു, സ്‌നേഹം മാത്രം നിലനില്‍ക്കുന്നു,' അവർ കുറിച്ചു.

പെണ്‍മക്കളായ അലിസയുടെയും റെനിയുടെയും അവിവാഹിതയായ അമ്മയാണ് സുസ്മിത സെന്‍. 2000-ല്‍ അവർ റെനിയെ ദത്തെടുത്തു, 2010-ല്‍ അലിസ കുടുംബത്തോടൊപ്പം ചേര്‍ന്നു. ഒരു ഷോര്‍ട് ഫിലിമിലൂടെയാണ് റെനി തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. സുസ്മിത സെന്‍ 1994-ല്‍ മിസ് യൂനിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബിവി നമ്പര്‍ 1, ഡു നോട് ഡിസ്റ്റര്‍ബ്, മൈ ഹൂ നാ, മൈനേ പ്യാര്‍ ക്യൂന്‍ കിയ, തുംകോ നാ ഭൂല്‍ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആര്യ 2 എന്ന വെബ് സീരീസിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia