Release | പ്രതിഭ ട്യൂട്ടോറിയൽസ്: കിടമത്സരങ്ങളും കുതികാൽ വെട്ടും ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രം
'പ്രതിഭ ട്യൂട്ടോറിയൽസ്' ചിത്രം, ട്രെയിലർ പുറത്തിറങ്ങി, കോമഡി ചിത്രം, മലയാളം സിനിമ
കൊച്ചി: (KVARTHA) ഗുഡ് ഡേ ഫിലിംസിന്റെ ബാനറിൽ ഏ.എം. ശീലാൽ നിർമ്മിക്കുന്ന 'പ്രതിഭ ട്യൂട്ടോറിയൽസ്' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും ട്രെയിലറും പ്രകാശനം ചെയ്തു. അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ട്യൂട്ടോറിയൽ കോളേജുകളിലെ കിടമത്സരങ്ങളും കുതികാൽ വെട്ടുമൊക്കെ തികച്ചും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്നു. ജോയ് അനാമിക, വരുൺ ഉദയ് എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്.
മലയാള സിനിമയിലെ നിരവധി സെലിബ്രിറ്റികളുടെ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്ത ഈ പ്രമോഷൻ കണ്ടന്റ് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ജോണി ആന്റണി, അൽത്താഫ് സലിം, നിർമ്മൽ പാലാഴി, സുധീഷ്, ജാഫർ ഇടുക്കി, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ (ഹൃദയം ഫെയിം), അപ്പുണ്ണി ശശി, ജയകൃഷ്ണൻ, സാജു കൊടിയൻ, എൽദോ രാജു, പ്രീതിരാജേന്ദ്രൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഹരിനാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നു. കൈലാസ് മേനോൻ സംഗീതം ഒരുക്കിയിരിക്കുന്നു. രാഹുൽ.സി. വിമല ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റെജിൻ. കെ.കെ ആണ്. കലാസംവിധാനം മുരളി ബേപ്പൂർ നിർവഹിച്ചിരിക്കുന്നു. നിർമ്മാണ നിർവ്വഹണം റിനിൽ ദിവാകർ.
ആഗസ്റ്റ് 30ന് ചിത്രം പ്രദർശനത്തിനെത്തും.
#MalayalamMovie, #PrathibhaTutorials, #MalayalamCinema, #NewMovie, #IndianCinema, #ComedyMovie