Committee | തമിഴ് സിനിമാ മേഖലയിലും അതിക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ കമ്മിറ്റി; താര സംഘടനയായ നടികര്‍സംഘം നിയോഗിച്ചത് നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെ
ചെന്നൈ: (KVARTHA) തമിഴ് സിനിമാ മേഖലയിലും അതിക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ കമ്മിറ്റി. താര സംഘടനയായ നടികര്‍സംഘം നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.
2019 മുതല്‍ താരസംഘടനയായ നടികര്‍സംഘത്തില്‍ ആഭ്യന്തര സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.
അതിക്രമം നേരിട്ടവര്‍ക്ക് പരാതി നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് സിനിമയില്‍ നിന്ന് അഞ്ചു വര്‍ഷം വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും രോഹിണി പറഞ്ഞു. ഇരകള്‍ക്ക് നിയമസഹായവും നടികര്‍ സംഘം നല്‍കും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതികള്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു.
കേരളത്തില്‍ നടികള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ പല മുതിര്‍ന്ന നടന്‍മാരും ലൈംഗിക പീഡനക്കേസില്‍ കുടുങ്ങുകയും ചെയ്തു. മറ്റ് ഭാഷകളിലും ഇത്തരത്തില്‍ അതിക്രമങ്ങള്‍ സംബന്ധിച്ച് കമ്മിറ്റി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നടന്‍ വിശാല്‍ അടക്കമുള്ള നടന്‍മാര്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വന്നിരുന്നു.
#TamilCinema #Immoral Assault #India #WomenInFilm #MeToo #JusticeForWomen #SafeWorkplace