ടെലിവിഷന്‍ താരം ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
Dec 9, 2020, 10:14 IST
ചെന്നൈ: (www.kvartha.com 09.12.2020) തമിഴ് സീരിയല്‍ നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വി ജെ ചിത്ര(28)യെയാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിപോര്‍ടുകള്‍ പ്രകാരം ഇ വി പി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുലര്‍ച്ചെ 2.30ഓടെ നസ്രത്ത്പേട്ടൈ ഹോട്ടല്‍ മുറിയില്‍ ചിത്ര തിരിച്ചെത്തി. കുളി കഴിഞ്ഞ് വരാമെന്ന് പറഞ്ഞ ചിത്രയെ ഏറെ നേരാമായിട്ടും കാണാതായതോടെ സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നസ്രത്ത്പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രശസ്തയാകുന്നത്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് വി ജെ ചിത്ര.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.