Actor's Rise | ഉണ്ണി മുകുന്ദനെ പാൻ ഇന്ത്യൻ സ്റ്റാർ ആക്കിയത് 3 മുസ്ലിം നാമധാരികൾ; തിരിച്ചറിയേണ്ട സത്യങ്ങൾ
● ഉണ്ണിയെ ആഘോഷിക്കുന്ന, ഉണ്ണിയുടെ ഓരോ ചിത്രങ്ങൾക്കും കൈയ്യടിക്കുന്ന, ഉണ്ണിക്ക് വേണ്ടി പ്രബന്ധങ്ങൾ രചിക്കാറുള്ള, ഹിന്ദുത്വ ഭീകരർ ശരിക്കും അസ്വസ്ഥരാണ്.
ഡോണൽ സോണി
(KVARTHA) മലയാളത്തിലെ ഉണ്ണി മുകുന്ദൻ എന്ന നടൻ സൂപ്പർഹീറോ ആയത് ഇപ്പോഴാണ്. അതിന് വഴിതെളിച്ചത് മൂന്ന് മുസ്ലിം നാമധാരികളും. കഴിഞ്ഞ കാലങ്ങളിലൊക്കെ തീവ്ര ഹിന്ദുത്വ നിലപാടുള്ളവരുടെ ഉള്ളം കയ്യിലെ ഒരു പാവ ആയിരുന്നു ഉണ്ണി മുകുന്ദൻ എന്ന നടൻ എന്ന് ആക്ഷേപമുണ്ട്. അദ്ദേഹത്തിൻ്റെ പല അഭിപ്രായങ്ങളും നിലപാടുകളും തീവ്ര ഹിന്ദുത്വ നിലപാടുമായി വളരെ അടുത്ത് ബന്ധമുണ്ടായിരുന്നു. എന്നാൽ പോലും ബിലോ ആവറേജ് നടനായി മാത്രം ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ നിലകൊള്ളുകയായിരുന്നു. ആ കാലം മാറി.
ഇപ്പോൾ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന മാർക്കോ എന്ന ഉണ്ണിയുടെ സിനിമയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മാർക്കോ ദേശീയ തലത്തിൽ തന്നെ മികച്ച വിജയംകൈവരിച്ചു മുന്നേറുമ്പോൾ ഉണ്ണി മുകുന്ദൻ എന്ന ഇതുവരെ കണ്ട താരവും മെഗാ സ്റ്റാറിലേയ്ക്കുള്ള കുതിപ്പിലാണ്. ഇതിന് പിന്നിൽ ഉണ്ണിയെ സഹായിച്ചത് മൂന്ന് മുസ്ലിം നാമധാരികളായിരുന്നു. മാർക്കോ സിനിമ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഹനീഫ് അഥേനി, എഡിറ്റർ ഷാൻ മുഹമ്മദ്, മുഹമ്മദ് ശരീഫ് എന്ന നിർമാതാവ്. ഇവർ മൂന്ന് പേരും ചേർന്നാണ് ഉണ്ണി മുകുന്ദൻ എന്ന നടനെ ഉന്നതങ്ങളിലേക്കെത്തിച്ചത്.
ഈ അവസരത്തിൽ മാർക്കോ കണ്ട പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരം: 'തീവ്ര ഹിന്ദുത്വ നിലപാടും മുസ്ലിം വിരുദ്ധതയും,വെറുപ്പും മറയില്ലാതെ പറയുന്നവർക്കൊപ്പം ഉണ്ണി മുകുന്ദൻ പലവട്ടം സൗഹൃദം പങ്കിട്ടുണ്ട്. അവർക്കൊപ്പമുള്ള ചിത്രങ്ങൾക്കും അവരുമായുള്ള സൗഹൃദങ്ങൾക്കും ന്യായീകരണവും പറഞ്ഞിട്ടുണ്ട്. എന്നാൽ അതേ ഹിന്ദുത്വ ഭീകരർ തന്നെ ഉണ്ണി മുകുന്ദനെ തള്ളിപ്പറയുകയാണ്. സമാജം സ്റ്റാർ എന്ന പേര് ചാർത്തി തന്നവരോട് നന്ദികേട് കാട്ടിയെന്നാണ് അവരുടെ വിലാപം.
ഉണ്ണിയെ ആഘോഷിക്കുന്ന, ഉണ്ണിയുടെ ഓരോ ചിത്രങ്ങൾക്കും കൈയ്യടിക്കുന്ന, ഉണ്ണിക്ക് വേണ്ടി പ്രബന്ധങ്ങൾ രചിക്കാറുള്ള, ഹിന്ദുത്വ ഭീകരർ ശരിക്കും അസ്വസ്ഥരാണ്. മാർക്കോ സിനിമ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ചത് അവരുടെ ഭാഷയിൽ ജിഹാദി ഹനീഫ് അഥേനിയാണ്. എഡിറ്റർ ഷാൻ മുഹമ്മദാണ്. ഇനി കടം വാങ്ങിയും, മഞ്ഞൾ കൃഷിയിലെ ലാഭമെടുത്തും സിനിമ കണ്ടാലോ. അതിന്റെ ലാഭവും വിഹിതവും നേടാൻ പോവുന്നത് മുഹമ്മദ് ശരീഫ് എന്ന നിർമാതാവാണ്.
പടം കണ്ടില്ലെങ്കിൽ സമാജം സ്റ്റാറിന്റെ സിനിമ പരാജയപ്പെട്ടു എന്ന് ജനം കളിയാക്കും. പിന്നീട് ഉണ്ണിയെ വെച്ച് വൻ ബഡ്ജറ്റ് സിനിമകളുടെ റിസ്ക്ക് നിർമ്മാതാക്കൾ എടുക്കില്ല. പടം വിജയിച്ചാൽ വിഹിതവും ലാഭവും ജിഹാദി ശരീഫിനും. ഇനി ഉണ്ണി തിരിച്ചറിയേണ്ട സത്യമുണ്ട്. ബിലോ ആവറേജ് നടനായ താങ്കളെ വെച്ച് താങ്കളുടെ ലൈഫിലെ ഏറ്റവും വലിയ ചിത്രങ്ങൾ സമ്മാനിച്ചത് മുസ്ലിം അണിയറ പ്രവർത്തകരാണ്. പക്ഷേ അവർ മുസ്ലിങ്ങളാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് താങ്കൾ തോളിൽ കൈയ്യിട്ടു നടന്ന വിഷങ്ങൾ താങ്കൾക്കെതിരെയും സിനിമക്കെതിരെയും രംഗത്ത് വന്നത്.
മലപ്പുറത്തും കോഴിക്കോടുമടക്കം താങ്കളുടെ പുതിയ സിനിമയ്ക്ക് ക്യൂ നിന്നവരിൽ തീവ്രഹിന്ദുത്വരേക്കാൾ അധികം മതേതര വിശ്വാസികളായിരിക്കും. താങ്കൾ കലാകാരനാണ്. വെറുപ്പിന്റെ ആശയം പുൽകേണ്ടവനല്ല. താങ്കൾ ഹിന്ദുത്വ രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്നു എന്നത് കൊണ്ട് മാത്രമാണ് വിഷപ്പാമ്പുകൾ നിങ്ങൾക്കൊപ്പം നിന്നത്. അവർ തന്നെ താങ്കളുടെ ചിത്രം ഡീഗ്രേഡ് ചെയ്യാൻ ട്രൈ ചെയ്യുന്നത് മാർക്കോ സിനിമയുടെ അണിയറ പ്രവർത്തകർ മുസ്ലിം പേരുകാരാണ് എന്നത് കൊണ്ട് മാത്രമാണ്. താങ്കൾക്ക് ഇതൊക്കെ തിരിച്ചറിയാനുള്ള വകതിരിവ് ദൈവം തരട്ടെ എന്നാശിക്കുന്നു'.
തീർച്ചയായും പച്ചയായ ഒരു യാഥാർത്ഥ്യം തന്നെയാണ് ഈ കുറിപ്പിലുള്ളത്. ഇനിയെങ്കിലും ഉണ്ണി മുകുന്ദൻ എന്ന നടൻ ഇത് മനസിലാക്കി പ്രവർത്തിക്കുമെന്ന് കരുതുന്നു.ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ചു വളർന്ന്, പിന്നീട് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് മുകുന്ദൻ. ഗുജറാത്തിലെ മലയാളി ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം, പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലെ പ്രഗതി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പൂർത്തിയാക്കിയത്. തുടർന്ന്, തൃശൂർ ജില്ലയിലെ പുതുകാട് പ്രജ്യോതി നികേതൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ജേർണലിസത്തിലും ബിരുദം നേടി.
ഗുജറാത്തിൽ ജനിച്ചതും വളർന്നതും മുകുന്ദൻ്റെ ചിന്തകളെയും രാഷ്ട്രീയ വീക്ഷണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട് എന്ന് പല നിരീക്ഷകരും വിലയിരുത്തുന്നു. ഗുജറാത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എന്ത് തന്നെയായാലും മാർക്കോയിലെ കഥാപാത്രം അദ്ദേഹത്തെ ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറ്റി. ഇനിയും ഒരുപാട് ചിത്രങ്ങൾ ഉണ്ണി മുകുന്ദായി മലയാള സിനിമയും ഇന്ത്യൻ സിനിമയും കാത്തിരിക്കുന്നു എന്നതാണ് വാസ്തവം.
#UnniMukundan, #Marco, #HanifAthani, #MalayalamCinema, #PanIndianStar, #MovieSuccess